പേടിച്ചരണ്ട് ഓടിയെത്തിയ രക്ഷിതാക്കളെ പറ്റിച്ച് എഐ ചിത്രം
social media
വാഷിങ്ടൺ: നിർമിത ബുദ്ധിയിലൂടെ നിർമിച്ച ചിത്രം മാതാപിതാക്കൾക്ക് സമ്മാനിച്ചത് പരിഭ്രാന്തിയുടെ തിരമാലകൾ. തങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളിനു തീ പിടിച്ചതായുള്ള ചിത്രം കണ്ട് പരിഭ്രാന്തിയിൽ സ്കൂളിലേയ്ക്കു പാഞ്ഞെത്തിയ മാതാപിതാക്കൾ കാണുന്നത് ഒരു പ്രശ്നവുമില്ലാതെ പഠനം നടക്കുന്ന സ്കൂളാണ്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് എഐ ഉപയോഗിച്ചുണ്ടാക്കിയ ചിത്രമാണ് തങ്ങളെ പരിഭ്രാന്തരാക്കിയതെന്നു മാതാപിതാക്കൾക്ക് മനസിലായത്.
ടെക്സസിലെ ബെല്ലെയറിലെ ഹൈസ്കൂളിനു തീ പിടിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതു കണ്ട് ആശങ്കാകുലരായ രക്ഷിതാക്കൾ നേരെ സ്കൂളിലേയ്ക്ക് എത്തി. ഇവിടെ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമായി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് എഐ ചിത്രമാണെന്നു വ്യക്തമായത്.
എഐ ചിത്രങ്ങളുടെ ദുരുപയോഗം വ്യക്തമാക്കുന്ന ഒരു സംഭവമാണിതെന്ന് അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ചിത്രം കണ്ടതിനെ തുടർന്ന് പലരും ഫയർഫോഴ്സിലേയ്ക്കു വിളിച്ചു. ഉടൻ അഗ്നി ശമന സേന സ്കൂളിയേ്ക്കു വിളിച്ചപ്പോളാണ് സ്കൂളിൽ തീപിടിത്തം ഉണ്ടായിട്ടില്ലെന്നു വ്യക്തമായത്.