ഇന്ധനം നിറയ്ക്കാൻ പോയ യുഎസ് വിമാനം തകർന്നുവീണ് 4 സൈനികർ മരിച്ചു; വെടിവെച്ചിട്ടതെന്ന് ഇറാന്‍

 
World

ഇന്ധനം നിറയ്ക്കാൻ പോയ യുഎസ് വിമാനം തകർന്നുവീണ് 4 സൈനികർ മരിച്ചു; വെടിവച്ചിട്ടതെന്ന് ഇറാന്‍

പടിഞ്ഞാറൻ ഇറാഖിൽ വച്ചായിരുന്നു സംഭവം

Namitha Mohanan

ബാഗ്ദാദ്: യുഎസ് വിമാനം തകർന്നുവീണ് 4 സൈനികർ മരിച്ചു. ഇന്ധനം നിറയ്ക്കാൻ പോയ വിമാനമാണ് തകർന്നു വീണത്. യുഎസ് സെന്‍റർ കോമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പടിഞ്ഞാറൻ ഇറാഖിൽ വച്ചായിരുന്നു സംഭവം.

ബോയിംഗ് കെസി-135 സ്ട്രാറ്റോടാങ്കർ എന്ന വിമാനമായിരുന്നു ഇത്. ആറ് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പേർക്കായി തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

സംഭവം അന്വേഷിക്കുന്നതായി യുഎസും അപകടത്തിന് പിന്നിൽ ആക്രമണമല്ലെന്ന് യുഎസ് സെന്‍റർ കോം വ്യക്തമാക്കി. അക്രമണത്തിലല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയത്. എന്നാൽ, വിമാനം വെടിവെച്ചിട്ടതാണെന്നാണ് ഇറാന്‍റെ അവകാശവാദം.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം