അമെരിക്കൻ സമയത്തിൽ മാറ്റം

 

symbolic image

World

അമെരിക്കൻ സമയത്തിൽ മാറ്റം

ഞായറാഴ്ച മുതൽ ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ട്

Reena Varghese

ഡാളസ്: വരുന്ന ഞായറാഴ്ച മുതൽ അമെരിക്കൻ സമയത്തിൽ ഒരു മണിക്കൂർ മാറ്റം. മാർച്ച് എട്ടിന് രണ്ടു മുതലാണ് യുഎസിൽ സമയമാറ്റം. ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചു വെക്കും. നവംബർ രണ്ട് ഞായറാഴ്ചയായിരുന്നു ഒരു മണിക്കൂർ പുറകിലേയ്ക്ക് തിരിച്ചു വച്ചിരുന്നത്. വിന്‍റർസീസണിന്‍റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും ഫാൾ സീസണിൽ ഒരു മണിക്കൂർ പുറകോട്ടും തിരിച്ചു വയ്ക്കുന്ന സമയമാറ്റം ആദ്യമായി നിലവിൽ വന്നത് ഒന്നാം ലോകമഹായുദ്ധ കാലത്തായിരുന്നു.

സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്, വിന്‍റർ സീസണുകളിൽ പകലിന്‍റെ ദൈർഘ്യം വർധിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ഇതിൽ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധ മേഖലയിൽ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമെരിക്കയിൽ സമയമാറ്റം അംഗീകരിച്ച് നടപ്പാക്കി തുടങ്ങിയത്.

ഞായറാഴ്ച മുതൽ ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ട്

ഞായറാഴ്ച ക്ലോക്കുകൾ മുന്നോട്ടു പോകുമ്പോൾ ആളുകൾക്ക് ഒരു മണിക്കൂർ നഷ്ടപ്പെടും. മിക്ക അമെരിക്കക്കാർക്കും ഒരു അധിക മണിക്കൂർ ഉറക്കം നഷ്ടപ്പെടും. പല ഡിജിറ്റൽ ക്ലോക്കുകളും ഒറ്റ രാത്രി കൊണ്ട് യാന്ത്രികമായി പുന: സജ്ജമാക്കും. എന്നാൽ സ്വമേധയാ ക്രമീകരിക്കേണ്ട ഏതെങ്കിലും വാച്ചുകളോ ക്ലോക്കുകളോ ഉണ്ടെങ്കിൽ അവയിലെ സമയമാറ്റം ക്രമീകരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

സമയമാറ്റത്തിനു ശേഷം വൈകുന്നേരത്തോടെ ഇരുട്ട് വൈകി എത്തും. രാവിലെ സൂര്യോദയവും വൈകി വരും. സ്പ്രിങ്, ഫോർവേർഡ്, ഫാൾ ബാക്ക് വേർഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പ്യൂർട്ടോറിക്കോ, വെർജിൻ ഐലന്‍റ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമയമാറ്റം ബാധകമല്ല.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്