ഗാസയിൽ ഇസ്രയേലി സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ചു; 7 സൈനികർ കൊല്ലപ്പെട്ടു

 
World

ഗാസയിൽ ഇസ്രയേലി സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ചു; 7 സൈനികർ കൊല്ലപ്പെട്ടു

വാഹനത്തിൽ പലസ്തീൻ ഭീകരർ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നതായി ഐഡിഎഫ് ആരോപിച്ചു

ഖാൻ യൂനിസ്: വടക്കൻ ഗാസയിൽ ഇസ്രയേലി സൈന്യത്തിന്‍റെ വാഹനത്തിലുണ്ടായ സ്ഫോടത്തിൽ 7 സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഖാന് യൂനിസിലായിരുന്നു സംഭവം. 605-ാം കോംബാറ്റ് എഞ്ചിനീയറിംഗ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സൈനികർ സഞ്ചരിച്ചിരുന്ന കവച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.

വാഹനത്തിൽ പലസ്തീൻ ഭീകരർ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നതായി ഐഡിഎഫ് ആരോപിച്ചു. ഖാൻ യൂനിസിലൂടെ വാഹനം കടന്നു പോവുമ്പോൾ സ്ഫോടനമുണ്ടാവുകയായിരുന്നു. അഗ്നിശമന സേന ഉടൻ തന്നെ തീയണച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി