ഖമനേയിയുടെ ടെഹ്റാനിലെ പിച്ചള കൊണ്ടുള്ള ഭൂഗർഭ ബങ്കർ തകർത്തു തരിപ്പണമാക്കി ഇസ്രയേൽ

 

credit: idf

World

ഖമനേയിയുടെ ടെഹ്റാനിലെ പിച്ചള കൊണ്ടുള്ള ഭൂഗർഭ ബങ്കർ തകർത്തു തരിപ്പണമാക്കി ഇസ്രയേൽ

മുതിർന്ന ഇറാനിയൻ ഭരണകൂട ഉദ്യോഗസ്ഥർ അത് ഉപയോഗിച്ചു വരികയായിരുന്നു

Reena Varghese

ഇറാന്‍റെ പരമോന്നത നേതാവ് അലി ഖമനേയിയുടെ ടെഹ്റാൻ ഭൂഗർഭ ബങ്കർ വെള്ളിയാഴ്ച രാവിലെ നടന്ന വൻ തോതിലുള്ള ഇസ്രയേലി ആക്രമണത്തിൽ തകർന്നു തരിപ്പണമായി. പിച്ചള കൊണ്ടാണ് ഈ പ്രധാന ബങ്കർ നിർമിച്ചിരുന്നത്.

ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ യുഎസ്-ഇസ്രയേൽ ബോംബാക്രമണം ഒരാഴ്ച കടന്നതോടെ മുതിർന്ന ഇറാനിയൻ ഭരണകൂട ഉദ്യോഗസ്ഥർ അത് ഉപയോഗിച്ചു വരികയായിരുന്നു.

ഇസ്രയേൽ ഇറാന്‍റെ ഭീകര ഭരണകൂടത്തെ തകർക്കുകയാണെന്നും ഇസ്രയേലിന്‍റെ നേട്ടങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുമെന്നും ഐഡിഎഫ് ചീഫ് ഒഫ് സ്റ്റാഫ് ലെഫ്റ്റനന്‍റ് ജനറൽ ഇയാൽ സമീർ പറഞ്ഞു. യുദ്ധത്തിന്‍റെ ആദ്യ ആക്രമണത്തിൽ ഖമനേയി തന്‍റെ കോമ്പൗണ്ടിൽ ആയിരുന്നപ്പോളാണ് ഐഡിഎഫ് ആക്രമിച്ചു കൊലപ്പെടുത്തിയത്. ആഴത്തിൽ കുഴിച്ചിട്ട ബങ്കറിലായിരുന്നില്ല അപ്പോൾ ഖമനേയി.

ഐഡിഎഫ് പുറത്തു വിട്ട കണക്കു പ്രകാരം വെള്ളിയാഴ്ച ഏകദേശം 50 ഇസ്രയേലി വ്യോമസേനാ യുദ്ധവിമാനങ്ങൾ ബങ്കറിൽ ഏതാണ്ടു നൂറോളം ബോംബുകൾ വർഷിക്കുകയും അങ്ങനെ പിച്ചള നിർമിതമായ സുപ്രധാന ബങ്കർ പൂർണമായും നശിപ്പിക്കുകയും ചെയ്തു.

ടെഹ് റാനിലെ നേതൃത്വ സമുച്ചയത്തിനു കീഴിലായിരുന്നു ബങ്കർ സ്ഥിതി ചെയ്തിരുന്നത്. അതിന്‍റെ മുറികളും തുരങ്കങ്ങളും ഒന്നിലധികം തെരുവുകളിലായി വ്യാപിച്ചു കിടന്നു. കൂടാതെ ഇറാൻ ഭീകര ഭരണകൂടത്തിലെ മുതിർന്ന അംഗങ്ങളുടെ ഒത്തു ചേരലിനുള്ള നിരവധി പ്രവേശന മുറികളും പോയിന്‍റുകളും ഇതിൽ ഉൾപ്പെട്ടിരുന്നു.

സിഗ്നൽ ,വിഷ്വൽ ഇന്‍റലിജൻസ് ചുമതലയുള്ള മിലിട്ടറി ഇന്‍റലിജൻസ് ഡയറക്റ്ററേറ്റിന്‍റെ യൂണിറ്റ് 8200 ഉം യൂണിറ്റ് 9900 വും ഒരു വർഷത്തോളം നീണ്ടു നിന്ന പരിശ്രമത്തിലൂടെയാണ് ഈ സൈറ്റ് മാപ്പ് ചെയ്ത് ആക്രമണം വിജയിപ്പിച്ചത്.

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു

കോടിയേരി നൽകിയ ഉറപ്പുകൾ പാലിക്കപ്പെടണം; നിയമസഭാ തെരഞ്ഞെടുപ്പിൽ 6 സീറ്റെന്ന ആവശ്യത്തിലുറച്ച് ആർ​ജെ​ഡി

ഏഴു രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

ഐആർഐഎസ് ലവാന്‍റെ ദൃശ്യം പകർത്തി; കൊച്ചിയിൽ 2 മാധ്യമപ്രവർത്തകർ അറസ്റ്റിൽ

വന്ദന കൊലക്കേസ്; വിധി മാർച്ച് 17ന്, അന്തിമ വാദം പൂർത്തിയായി