ജിഡിആർഎഫ്എ-ദുബായ് 'സീംലെസ് ട്രാവൽ'പദ്ധതി

 
World

ജിഡിആർഎഫ്എ-ദുബായ് 'സീംലെസ് ട്രാവൽ'പദ്ധതി

ജുമൈറ എമിറേറ്റ്സ് ടവേഴ്സിൽ നടന്ന ഫോറത്തിൽ 40-ലധികം സർക്കാർ-സ്വകാര്യ മേഖലാ പ്രതിനിധികളും 80-ൽപ്പരം അന്താരാഷ്ട്ര വിദഗ്ധരും പങ്കെടുത്തു.

ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിൻേഴ്‌സ് അഫയേഴ്സ് (GDRFA Dubai) ദുബായ് എയർപോർട്ടിലെ “സീംലെസ് ട്രാവൽ”പദ്ധതി മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പബ്ലിക്-പ്രൈവറ്റ് പാർട്ട്ണർഷിപ്പ് ഫോറം 2025-ൽ അവതരിപ്പിച്ചു. ജുമൈറ എമിറേറ്റ്സ് ടവേഴ്സിൽ നടന്ന ഫോറത്തിൽ 40-ലധികം സർക്കാർ-സ്വകാര്യ മേഖലാ പ്രതിനിധികളും 80-ൽപ്പരം അന്താരാഷ്ട്ര വിദഗ്ധരും പങ്കെടുത്തു. ദുബായ് എയർപോർട്ട് സെക്ടറിലെ ഫ്യൂച്ചർ ബോർഡേഴ്‌സ് ഡയറക്ടർ നൂറ സാലിം അൽ മസ്രൂയിയാണ് ഫോറത്തിൽ “സീംലെസ് ട്രാവൽ”പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്.

'സീംലെസ് ട്രാവൽ'പദ്ധതി ദുബായിലെ യാത്രാനുഭവത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരുന്ന നവീകരണ മാതൃകയാണെന്ന് നൂറ സാലിം അൽ മസ്രൂയി പറഞ്ഞു. ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതികവിദ്യയും സ്മാർട്ട് സംവിധാനങ്ങളും അടിസ്ഥാനമാക്കി യാത്രക്കാർക്ക് സൗകര്യവും വേഗതയും വിശ്വാസവും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

'സീംലെസ് ട്രാവൽ'പദ്ധതി ദുബായുടെ ആഗോള യാത്രാനുഭവത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു മുൻനിര ശ്രമമാണെന്ന് എയർപോർട്ട് അഫയേഴ്സ് സെക്ടർ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ താലാൽ അഹമ്മദ് അൽ ശൻഖീതി ചൂണ്ടിക്കാട്ടി.

നാസയുടെ ബഹിരാകാശ പദ്ധതിയിൽ നിന്ന് ചൈനക്കാരെ ഒഴിവാക്കും

മുൻമന്ത്രി പി.പി. തങ്കച്ചൻ അന്തരിച്ചു

കുൽമാൻ ഗിസിങ് നേപ്പാളിലെ ഇടക്കാല പ്രധാന മന്ത്രിയായേക്കും

"മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു''; രാജീവ് ചന്ദ്രശേഖർ

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി; ഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്ന് നിർദേശം