ബ്രിട്ടനിൽ താവളമടിച്ച് യുഎസ് പോർ വിമാനങ്ങൾ

 

file photo

World

ഇറാനിൽ സൈനിക നടപടിക്ക് യുഎസ്

ബ്രിട്ടനിൽ താവളമടിച്ച് യുഎസ് പോർ വിമാനങ്ങൾ

Reena Varghese

വാഷിങ്ടൺ: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ അർധരാത്രി പിടികൂടി അമെരിക്കയിൽ ജയിലിൽ അടച്ച യുഎസ് സൈന്യം അടുത്തതായി ലക്ഷ്യമിടുന്നത് ഇറാനെന്ന് സൂചനകൾ. അമെരിക്കൻ പോർവിമാനങ്ങൾ മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയതായും റിപ്പോർട്ടുകളുണ്ട്. യുഎസിന്‍റെ സൈനിക വിമാനങ്ങൾ ബ്രിട്ടനിൽ ലാന്‍ഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

14സി-17 ഗ്ലോബ്മാസ്റ്റര്‍-3 കാര്‍ ഗോ ജെറ്റുകളും 2 സായുധ എ സി-130ജെ ഗോസ്റ്റ്റൈഡര്‍ ഗണ്‍ ഷിപ്പുകളും ബ്രിട്ടനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ എത്തിയതായാണ് റിപ്പോർട്ട്. ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കാനായി ഉപയോഗിക്കുന്ന ടാങ്കർ വിമാനങ്ങൾ ഉൾപ്പടെ ഇത്തരത്തിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ബ്രിട്ടനിലെ ആർഎഎഫ് ഫെയർഫോർഡ്, മൈൽഡൻഹാൾ, ലേക്കൻ ഹീത്ത് എന്നീ വ്യോമ താവളങ്ങളിൽ ആണ് യുഎസ് പോർവിമാനങ്ങൾ എത്തിയത്.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ഭരണകൂടം അടിച്ചമർത്താൻ തുനിഞ്ഞാൽ നേരിട്ട് ഇടപെടുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്‍റെ കൂടി ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു നീക്കം എന്നാണ് വ്യക്തമാകുന്നത്.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ