അഴുക്കുചാൽ കോരുന്നതിനിടെ കിട്ടിയത് 98 കോടി രൂപയുടെ സ്വർണക്കട്ടകൾ

 
World

അഴുക്കുചാൽ കോരുന്നതിനിടെ കിട്ടിയത് 98 കോടി രൂപയുടെ സ്വർണക്കട്ടകൾ

പഴയ കെട്ടിടം പൂർണമായി തകർന്നുവെങ്കിലും അതിന്‍റെ ചില ഭിത്തികൾ ഇപ്പോഴും ബാക്കിയുണ്ട്.

നീതു ചന്ദ്രൻ

ബ്രസൽസ്: നിർമാണ പ്രവർത്തനങ്ങൾക്കിടെ അഴുക്കുചാൽ കോരിയ 18കാരന് കിട്ടിയത് 98 കോടി രൂപ വില മതിക്കുന്ന സ്വർണക്കട്ടകൾ. ബെൽജിയത്തിലെ സിന്‍റ് ഗില്ലിസ് ഡെന്‍റർമോണ്ടെയിലാണ് സംഭവം. സ്വർണ നാണയങ്ങളും നിരവധി സ്വർണക്കട്ടകളുമാണ് ബാഗിൽ ഉണ്ടായിരുന്നത്. വിദ്യാർഥിയായ 18കാരനാണ് നിധി കിട്ടിയത്. പത്തൊമ്പതാം നൂറ്റാണ്ടിൽ തിയോഫിലസ് വാൻ ആഷെ നിർമിച്ച ഗ്രാൻഡ് വില്ലയുടെ താഴെ നിന്നാണ് നിധി കിട്ടിയത്.

1970 വരെ ഇവിടെ ബ്രൂവിങ് നടന്നിരുന്നു. വില്ലയുടെ പ്രവേശന കവാടത്തിലുള്ള ഗേറ്റിൽ ഇപ്പോഴും വിഎ എന്നെഴുതിയത് മാഞ്ഞു പോയിട്ടില്ല. പഴയ കെട്ടിടം പൂർണമായി തകർന്നുവെങ്കിലും അതിന്‍റെ ചില ഭിത്തികൾ ഇപ്പോഴും ബാക്കിയുണ്ട്.

പുതിയ കെട്ടിടങ്ങളും താമസസ്ഥലങ്ങളും നിർമിക്കുന്നതിനുള്ള ഒരുക്കത്തിനിടെയാണ് ചൊവ്വാഴ്ച പ്രദേശത്ത് നിന്ന് നിധി കിട്ടിയത്. നിധി കിട്ടിയെന്ന് അറിയിച്ചതിനു പിന്നാലെ അധികൃതർ പ്രദേശം സുരക്ഷിതമാക്കുകയും നിധി ബ്രസൽസിലേക്ക് മാറ്റുകയും ചെയ്തു. നിധിയുടെ നിയമപരമായ അവകാശി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്

നടി അനന്യ രാജ് മരിച്ചുവെന്ന് കുടുംബം; സ്ഥിരീകരിച്ചത് ഒരു മാസത്തിനു ശേഷം

"എനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അത് മോദിയാണ്", ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

വെറും 16 രൂപയ്ക്ക് വസ്ത്രം; കടയിലേക്ക് ഇടിച്ചു കയറിയത് ആയിരക്കണക്കിന് പേർ

കൊച്ചിയിൽ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു