യുഎസ് ഭൂപടത്തിൽ ഗ്രീൻലാൻഡും കാനഡയും വെനിസ്വേലയും; നാറ്റോ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്
വാഷിങ്ടൺ: കാനഡ, വെനിസ്വേല, ഗ്രീൻലാൻഡ് എന്നിവയെ യുഎസ് ടെറിറ്ററിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടം പുറത്തു വിട്ട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് നാറ്റോ രാജ്യങ്ങളെ പ്രകോപിപ്പിക്കുന്ന പോസ്റ്റ് ഇട്ടിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയെൻ എന്നിവർ ഓവൽ ഓഫിസിൽ ഇരിക്കുന്ന പശ്ചാത്തലത്തിലുള്ള ചിത്രമാണ് പങ്കു വച്ചിരിക്കുന്നത്.
ഗ്രീൻലാൻഡ് യുഎസ് ടെറിറ്ററി എന്നെഴുതിയ ബോർഡ് സ്ഥാപിച്ച പ്രദേശത്ത് യുഎസ് പതാക ഉയർത്തുന്ന പോസ്റ്റും പങ്കു വച്ചിട്ടുണ്ട്. റഷ്യൻ ചൈനീസ് സ്വാധീനത്തെ ചെറുക്കാൻ ഒരു ദേശീയ സുരക്ഷ ആവശ്യമാണെന്നാണ് ട്രംപ് പറയുന്നത്. ഡെൻമാർക്കിന് പ്രതിരോധ ശേഷിയില്ലെന്നും ട്രംപ് പറയുന്നു.
വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനു ശേഷമാണ് ട്രംപ് ഗ്രീൻലാൻഡിനു വേണ്ടിയുള്ള ആവശ്യം ശക്തമാക്കിയിരിക്കുന്നത്.