UNRWAയുടെപാഠപുസ്തകത്തിൽ 1978ൽ നടന്ന ഒരു ഭീകരാക്രമണത്തിൽ 36 ജൂതന്മാരെ കൊലപ്പെടുത്തിയ ദലാൽ മുഗ്രാബി യെ മഹത്വവത്കരിക്കുന്ന പാഠം

 

file photo

World

യുഎൻ റിലീഫ് ആന്‍ഡ് വർക്ക്സ് ഏജൻസിയിൽ 500 തീവ്രവാദികൾ!

UNRWAയുടെപാഠപുസ്തകത്തിൽ 1978ൽ നടന്ന ഒരു ഭീകരാക്രമണത്തിൽ 36 ജൂതന്മാരെ കൊലപ്പെടുത്തിയ ദലാൽ മുഗ്രാബി യെ മഹത്വവത്കരിക്കുന്ന പാഠം

Reena Varghese

യുഎൻ ഏജൻസിയെ തീവ്രവാദികൾ യഹൂദ വിരുദ്ധതയും അക്രമവും പ്രചരിപ്പിക്കാൻ ഉപയോഗിച്ചു വരുന്നു എന്ന് പുതിയ റിപ്പോർട്ട് .നീണ്ട പത്തു വർഷത്തെ അന്വേഷണത്തിലൂടെയാണ് യുഎൻ വാച്ച്, പലസ്തീൻ അഭയാർഥികൾക്കായി രൂപീകരിച്ച യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയിലെ തീവ്രവാദ നുഴഞ്ഞു കയറ്റത്തെയും ഭീകരപ്രബോധനങ്ങളെയും കുറിച്ചുള്ള നഗ്ന സത്യങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

പലസ്തീൻ അഭയാർഥികൾക്കായി പ്രതിവർഷം യുഎന്നിന്‍റെ ഈ ഏജൻസിയ്ക്ക് യുഎസ് സർക്കാർ നൽകി വരുന്നത് 400 മില്യൺ ഡോളർ ആണ്. പലസ്തീൻ അഭയാർഥികളുടെ സംരക്ഷണത്തിനായി രൂപീകരിച്ച യുഎൻആർഡബ്ല്യുഎ യിൽ കടന്നു കയറി ഈ പണമത്രയും ഭീകരന്മാർ തട്ടിയെടുക്കുകയും യഹൂദ വിരുദ്ധതയും അക്രമവും പരത്തുകയും ചെയ്യുന്നതിനാൽ പ്രതിവർഷം നൽകി വരുന്ന 400 മില്യൺ ഡോളർ യുഎസ് സർക്കാർ മരവിപ്പിക്കാനുള്ള നടപടികളിലാണ്. അഴിമതിയിലും ഭീകരതയിലും ആഴ്ന്നു പോയ യുഎൻ ആർ ഡബ്ല്യുഎ പിരിച്ചു വിട്ട് അഴിമതി രഹിതമായ മറ്റൊരു സംഘടന ഈ ആവശ്യത്തിനായി പുന:സ്ഥാപിക്കണമെന്നാണ് പുതിയ ആവശ്യമുയരുന്നത്.

ഇത് ആദ്യമായി ആവശ്യപ്പെട്ടത് 2025 ഒക്റ്റോബർ 24 ന് ഇസ്രയേലിൽ നടന്ന ഒരു പത്ര സമ്മേളനത്തിൽ യുഎൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ്. പലസ്തീൻ അഭയാർഥി സംരക്ഷണത്തിനായി രൂപീകരിച്ച യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫൊർ പലസ്തീൻ ഹമാസിന്‍റെ അനുബന്ധ സ്ഥാപനമായി മാറിയതായാണ് അദ്ദേഹം പറഞ്ഞത്.

റൂബിയോയുടെ പരാമർശങ്ങളെ അടിവരയിട്ട് ഉറപ്പിക്കാൻ പോന്ന ഒരു ഭൂപടമാണ് സ്വിസ് മോണിറ്ററിങ് ഗ്രൂപ്പായ യുഎൻ വാച്ച് അടുത്തയിടെ പുറത്തിറക്കിയത്. തീവ്രവാദ സംഘടനകൾ, പ്രത്യേകിച്ച് ഹമാസ്- പലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്നിവ യുഎൻ ആർഡബ്ല്യു എയിലേയ്ക്ക് നടത്തുന്ന വ്യവസ്ഥാപിത നുഴഞ്ഞു കയറ്റം തുറന്നു കാട്ടുന്നതായി വ്യക്തമാക്കുന്ന ഭൂപടമാണിത്. പത്തു വർഷത്തെ ഗവേഷണത്തിൽ നിന്നു വ്യക്തമായത് ഏകദേശം 500 യുഎൻ ആർഡബ്ല്യു ജീവനക്കാർ തീവ്രവാദം പ്രകോപനം, തീവ്രവാദ സംഘടനകളിലെ അംഗത്വം എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് എന്നും യുഎൻ വാച്ച് റിപ്പോർട്ട് ചെയ്യുന്നു.

ഇതോടെ കഴിഞ്ഞ ഒരു വർഷം മുമ്പ് ഇസ്രയേൽ പലസ്തീനികളുമായുള്ള യുഎൻആർഡബ്ല്യുഎയുടെ പ്രവർത്തനങ്ങൾ നിരോധിക്കുന്ന ഒരു നിയമം പാസാക്കി. അങ്ങനെ 1967 ജൂണിൽ ആരംഭിച്ച ഏജൻസിയുമായുള്ള സഹകരണം എന്നേയ്ക്കുമായി അവസാനിപ്പിച്ചു. ഇസ്രയേലിനെതിരെ ജിഹാദ് നടത്താൻ പലസ്തീനി കുട്ടികളെഎങ്ങനെയൊക്കെയാണ് യുഎൻആർഡബ്ല്യുഎ പഠിപ്പിച്ചതെന്ന് ഇതിനകം റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു.

1978ൽ നടന്ന ഒരു ഭീകരാക്രമണത്തിൽ 36 ജൂതന്മാരെ കൊലപ്പെടുത്തിയ ദലാൽ മുഗ്രാബിയാണ് അവൾ. ഈ പുസ്തകത്തിൽ ഈ വനിതാ പലസ്തീൻ ഭീകരവാദിയെ മഹത്വവൽക്കരിച്ചു കൊണ്ട് യുഎൻആർഡബ്ല്യുഎ നടത്തുന്ന ഒരു ഭീകരതയുടെ മുഴുവൻ പാഠ്യപദ്ധതിയുമുണ്ട്.

വിദ്വേഷകരമായ യഹൂദവിരുദ്ധതയും തീവ്രവാദ നുഴഞ്ഞു കയറ്റവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന യുഎസ് നികുതി ദായകരാണ് കൂടുതലും യുഎൻആർഡബ്ല്യുഎയ്ക്ക് 400മില്യൺ ഡോളർ ഭീകര വാദ പാഠ്യ പദ്ധതിക്കായി നൽകി വരുന്നത് എന്നു തിരിച്ചറിഞ്ഞതിനെ തുടർന്നാണ് തന്‍റെ രണ്ടാം കാലാവധി ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പ്രസിഡന്‍റ് ട്രംപ് ഈ സഹായം മരവിപ്പിച്ചത്. കേവലം മരവിപ്പിൽ നിന്നും ശാശ്വതമായ സഹായമരവിപ്പിലേയ്ക്ക് മാറ്റാനും യഹൂദ വിരുദ്ധതയും അക്രമവും പ്രചരിപ്പിക്കാൻ തീവ്രവാദികൾ ഉപയോഗിക്കുന്ന ഈ അന്താരാഷ്ട്ര ഏജൻസിയെ പിരിച്ചു വിടാനുമുള്ള തക്കസമയമാണിത്.

ഋതുരാജിന് സെഞ്ചുറി; ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ ഇന്ത‍്യക്ക് ജയം

ചെങ്കോട്ട സ്ഫോടനം; ആക്രമണം ചർച്ച ചെയ്യാൻ പ്രതികൾ സ്വിസ് ആപ്പ് ഉപയോഗിച്ചു

ജാതി അധിക്ഷേപ പരാമർശം; കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരേ പരാതിയുമായി എസ്എഫ്ഐ

ചെങ്കോട്ട സ്ഫോടനം; ഡോ. ഉമർ നബി തുർക്കിയിൽ സന്ദർശനം നടത്തി, കൂടുതൽ വിവരങ്ങൾ പുറത്ത്

H3N2 വൈറസിന്‍റെ വകഭേദം: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ