അമെരിക്കൻ ഗവണ്മെന്‍റ് ഫെഡറൽ അടച്ചു പൂട്ടലിലേയ്ക്ക്

 

getty image

World

അമെരിക്കൻ ഗവണ്മെന്‍റ് ഫെഡറൽ അടച്ചു പൂട്ടലിലേയ്ക്ക്

7,50,000 ഫെഡറൽ തൊഴിലാളികളെയാണ് ഈ ഫെഡറൽ അടച്ചു പൂട്ടലിലൂടെ താൽക്കാലികമായി പിരിച്ചു വിടുക

Reena Varghese

ഫെഡറൽ തൊഴിലാളികളെ പുറത്താക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്‍റ് ട്രംപ് ഫെഡറൽ അടച്ചു പൂട്ടലിലേയ്ക്ക്. ഡെമോക്രാറ്റുകൾ ഇഷ്ടപ്പെടുന്ന പ്രോഗ്രാമുകൾ ഇല്ലാതാക്കുമെന്നും അടച്ചു പൂട്ടലിലൂടെ ഫെഡറൽ തൊഴിലാളികളെ പുറത്താക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇത് അമെരിക്കയ്ക്ക് ധാരാളം നന്മകൾ ഉണ്ടാക്കുമെന്നാണ് ട്രംപ് പറയുന്നത്. അമെരിക്കയുടെ ഫെഡറൽ ഫണ്ടിങ് തീർന്നതാണ് ഫെഡറൽ തൊഴിലാളികളെ പിരിച്ചു വിടാൻ കാരണമാകുന്നതെന്ന് ട്രംപ് തുറന്നു പറഞ്ഞു. ഫെഡറൽ തൊഴിലാളികളെ വ്യാപകമായി പിരിച്ചു വിടുന്നതിനുള്ള പദ്ധതികൾ തയാറാക്കാൻ വൈറ്റ് ഹൗസ് ഏജൻസികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് ട്രംപ്.

7,50,000 ഫെഡറൽ തൊഴിലാളികളെയാണ് ഈ ഫെഡറൽ അടച്ചു പൂട്ടലിലൂടെ താൽക്കാലികമായി പിരിച്ചു വിടുക. ഏഴു വർഷത്തിനിടെ ഇതാദ്യമായാണ് ചെലവുകളെ ചൊല്ലിയുള്ള സ്തംഭനാവസ്ഥ ഉണ്ടാകുന്നത്. ഇത് നിരവധി യുഎസ് ഗവണ്മെന്‍റ് പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു. ഇതു മൂലം അമെരിക്കക്കാർക്കുള്ള സേവനങ്ങളും ഫെഡറൽ തൊഴിലാളികളുടെ ശമ്പളവും താൽക്കാലികമായി നിർത്തി വയ്ക്കേണ്ട അവസ്ഥയിലായി.

'ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹം'; ആർഎസ്എസിനെതിരേ സിപിഎം

ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു

പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി ബസ് കണ്ടക്റ്റർക്ക് സസ്പെൻഷൻ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദസറ സമ്മാനം; ക്ഷാമബത്തയിൽ 3 ശതമാനം വർധന

ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; 17 കാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു