ഇമ്രാൻ ഖാൻ

 
World

ഇമ്രാൻ ഖാന്‍റെ ആരോഗ‍്യനില ഗുരുതരം‍?

വലതു കണ്ണിന്‍റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടമായതായും ജയിൽ അധികൃതർ ചികിത്സ നിഷേധിക്കുകയാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്

Aswin AM

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്‍റെ ആരോഗ‍്യനില ഗുരുതരമെന്ന് റിപ്പോർട്ട്. ഇമ്രാൻ ഖാനു വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര‍്യം പറയുന്നത്. എന്നാൽ ഇത് ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വലതു കണ്ണിന്‍റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടമായതായും ജയിൽ അധികൃതർ ചികിത്സ നിഷേധിക്കുകയാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ജയിൽ അധികൃതരുടെ അനാസ്ഥയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ഇമ്രാൻ ഖാൻ ജയിലിൽ കഴിയുകാണ്. ശാരീരികമായും മാനസികമായും ഇമ്രാൻ ഖാനെ തളർത്താനുള്ള പാക് സർക്കാരിന്‍റെ ശ്രമമാണിതെന്നാണ് ഇമ്രാൻ ഖാന്‍റെ അനുയായികൾ പറയുന്നത്.

ക്യാപ്റ്റൻ മാറി, കളി മാറി; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

ഓപ്പറേഷന്‍ തൂഫാന്‍ തമിഴ്‌നാട്ടിലേക്കും; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച ബുധനാഴ്ച

ബഹിരാകാശത്തില്‍ കേരളത്തിന്‍റെ കൈയ്യൊപ്പ് ചാര്‍ത്താന്‍ മലയാളി; ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച് അനില്‍ മേനോന്‍

യുക്രെയ്ൻ യുദ്ധം; ആണവായുധം പ്രയോഗിക്കാൻ പദ്ധതിയിട്ട റഷ്യയെ പിന്തിരിപ്പിച്ചത് മോദിയെന്ന് വെളിപ്പെടുത്തൽ

ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച് സ്വര ഭാസ്‌കര്‍