പുക വലിക്കാനായി കൈക്കൂലി വാഗ്ദാനം ചെയ്തു; ഇന്ത്യൻ വംശജയ്ക്ക് സിംഗപ്പൂരിൽ 5 വർഷം തടവ്

 
World

പുക വലിക്കാനായി കൈക്കൂലി വാഗ്ദാനം ചെയ്തു; ഇന്ത്യൻ വംശജയ്ക്ക് സിംഗപ്പൂരിൽ 5 വർഷം തടവ്

ലഹരി ഉപയോഗക്കേസിൽ 2018 മുതൽ ജയിലിലും ജാമ്യത്തിലുമായികഴിയുകയായിരുന്നു രാധിക.

സിംഗപ്പൂർ: പുക വലിക്കാനായി പൊലീസ് ഓഫിസർക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത ഇന്ത്യൻ വംശജയെ 5 വർഷം തടവിന് ശിക്ഷിച്ച് സിംഗപ്പൂർ കോടതി. 2022ൽ നടന്ന സംഭവത്തിലാണ് വിധി. 42 വയസുള്ള രാധിക രാജവർമയെയാണ് വിവിധ വകുപ്പുകൾ ചുമത്തി ശിക്ഷിച്ചിരിക്കുന്നത്. ലഹരി ഉപയോഗക്കേസിൽ 2018 മുതൽ ജയിലിലും ജാമ്യത്തിലുമായികഴിയുകയായിരുന്നു രാധിക. 2020ൽ മെത്താംഫെറ്റമിൻ ഉപയോഗത്തിൽ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടു.

അതേ തുടർന്ന് മൂന്നര വർഷത്തെ തടവാണ് വിധിച്ചിരുന്നത്. 2022ൽ അറസ്റ്റിലായതിനു ശേഷം രാധികയ്ക്ക് ഒന്നോ രണ്ടോ സിഗരറ്റുകൾ വലിക്കാൻ അനുവാദം നൽകിയിരുന്നുവെന്ന് ഡപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ എമിലി കോ പറയുന്നു.

കസ്റ്റഡിയിലിരിക്കേ തന്നെ ഒരു സിഗരറ്റ് കൂടി രാധിക ആവശ്യപ്പെട്ടു. ഓഫിസർമാർ ഇക്കാര്യം നിഷേധിച്ചപ്പോഴാണ് കൈക്കൂലിയായി 1000 സിംഗപ്പൂർ ഡോളർ വാഗ്ദാനം ചെയ്തത്. ഈ കേസിലാണ് വിധി വന്നിരിക്കുന്നത്.

ഓണം സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ശനിയാഴ്ച മുതൽ

ഐഫോൺ ഇറക്കുമതി ചെയ്യാമെന്ന വാഗ്ദാനം; പ്രതികളിൽ നിന്ന് റഹീസ് വാങ്ങിയത് ലക്ഷങ്ങൾ

രാജീവ് ചന്ദ്രശേഖറിന്‍റെ അച്ഛൻ കമ്മഡോർ എം.കെ. ചന്ദ്രശേഖർ അന്തരിച്ചു

ധർമസ്ഥല വിവാദം: തലയോട്ടി നൽകിയത് തിമ്മറോടിയെന്നു ചിന്നയ്യ

വാതിലുകൾ തുറന്നിട്ട് ബസ് സർവീസ്; ~12.7 ലക്ഷം പിഴ ഈടാക്കി