രണ്ടര ലക്ഷത്തിലധികം ആംഫെറ്റമിൻ ഗുളികകളാണ് പിടിച്ചെടുത്തത്.

 

Representative image

World

അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം ദുബായ് പോലീസിന്‍റെ പിടിയിൽ

യുഎഇയെയും അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിച്ച അറബ് പൗരന്മാരുടെ സംഘത്തിൽ നിന്ന് ഏകദേശം 200 കിലോ തൂക്കം വരുന്ന ആംഫെറ്റാമൈൻ ശേഖരം ദുബായ് പൊലീസ് പിടിച്ചെടുത്തു

UAE Correspondent

ദുബായ്: യുഎഇയെയും അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വൻ അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തെ പിടികൂടി ദുബായ് പൊലീസ്. സുരക്ഷാ ഏജൻസികൾ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 200 കിലോ തൂക്കം വരുന്ന 2,67,000-ത്തിലധികം ആംഫെറ്റാമൈൻ മയക്കുമരുന്ന് ഗുളികകളാണ് അധികൃതർ പിടിച്ചെടുത്തത്.

യുഎഇ നാഷണൽ ആന്‍റി-നാർക്കോട്ടിക് അതോറിറ്റിയും സൗദി അറേബ്യൻ നാർക്കോട്ടിക് കൺട്രോൾ വിഭാഗവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ലഹരി മരുന്ന് ശേഖരം പിടികൂടിയത്.

അറസ്റ്റിലായ പ്രതികളെല്ലാം അറബ് പൗരന്മാരാണെന്നും ഇവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും ദുബായ് പൊലീസ് അറിയിച്ചു.

രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ആഴ്ചകളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ലഹരിക്കടത്ത് സംഘത്തിന്‍റെ വിതരണ ശൃംഖല പൂർണമായും തകർത്തത്.

ലഹരി മാഫിയകൾക്കെതിരേ യുഎഇയും സൗദി അറേബ്യയും സംയുക്തമായി നടത്തിയ നീക്കത്തിന്‍റെ വിജയമാണ് ഈ ലഹരിവേട്ടയെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം വിനാശകരമായ ലഹരിവസ്തുക്കളിൽ നിന്ന് സമൂഹത്തെയും യുവതലമുറയെയും സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പുലർത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ