യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
File photo
ദുബായ്: കഴിഞ്ഞ അഞ്ച് മാസത്തെ യുഎസ്-ഇസ്രയേൽ ബോംബാക്രമണത്തിൽ രാജ്യത്തിനുണ്ടായ നഷ്ടങ്ങൾക്കു പരിഹാരം നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടതിനെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പരിഹസിച്ചു. ചർച്ചകളിൽ ഇറാൻ ഇത്തരമൊരു ആവശ്യം ഇതുവരെ ഉന്നയിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക ഉപരോധങ്ങൾ പിൻവലിക്കണമെന്നും മരവിപ്പിച്ച ആസ്തികൾ തിരികെ നൽകണമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘേയി ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ നിയമവിരുദ്ധവും നശീകരണാത്മകവുമായ നടപടികൾക്ക് അവർ തന്നെ പരിഹാരം കാണണമെന്നാണ് ബഘേയി വ്യക്തമാക്കിയത്.
ഇതിന് മറുപടിയായാണ് റോഡ് സൈഡ് ബോംബ് സ്ഫോടനങ്ങളിലൂടെയും മറ്റ് സംഘർഷങ്ങളിലൂടെയും കൊല്ലപ്പെട്ട അമെരിക്കക്കാരുടെ കുടുംബങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്.
പതിറ്റാണ്ടുകളായി ഇറാൻ പിന്തുണയുള്ള തീവ്രവാദികൾ നൂറുകണക്കിന് അമെരിക്കക്കാരുടെ മരണത്തിനും പരുക്കിനും കാരണമായിട്ടുണ്ടെന്ന് യുഎസ് സർക്കാർ കുറ്റപ്പെടുത്തുന്നു.
1983-ൽ ബെയ്റൂട്ടിൽ നടന്ന ബോംബാക്രമണവും 2003-നും 2011-നും ഇടയിൽ ഇറാഖിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ കണക്കുകളും ഉൾപ്പെടെയാണ് ട്രംപ് മുന്നോട്ടുവയ്ക്കുന്നത്. ഇതുകൂടാതെ, കൊല്ലപ്പെട്ട ഇറേനിയൻ പ്രക്ഷോഭകരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.