ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്‍റെ മുന്നറിയിപ്പ്

 
World

അമെരിക്കയെ പുറത്താക്കണം; ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്‍റെ മുന്നറിയിപ്പ്

യുഎസ് സൈനിക ക്യാമ്പുകൾ നീക്കം ചെയ്യണമെന്ന് ഇറാൻ

Jisha P.O.

ടെഹ്റാൻ: ഗൾഫ് രാജ്യങ്ങളിലേക്കുള്ള മിസൈലുകൾ നിലക്കണമെങ്കിൽ മുഴുവൻ അമെരിക്കക്കാരേയും പുറത്താക്കണമെന്നും, യുഎസ് സൈനിക ക്യാമ്പുകൾ നീക്കം ചെയ്യണമെന്നും ഇറാന്‍റെ മുന്നറിയിപ്പ്. യുഎസുമായി ചേർന്ന് ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിന്‍റെ പിന്നാലെയാണ് ഇറാൻ എംപിയുടെ മുന്നറിയിപ്പ്.

അമെരിക്കൻ സൈന്യത്തെ തുടരാൻ അനുവദിക്കുന്നത് മേഖലയിൽ സംഘർഷാവസ്ഥ തുടരാൻ നിർബന്ധിതരാക്കും. യുഎസ് സൈന്യം നിൽക്കുന്നിടത്തോളം ഗൾഫ് രാജ്യങ്ങളിലേക്ക് മിസൈലുകൾ തൊടുത്തുവിടേണ്ടി വരും.

യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്റൈൻ, തുർക്കി അടക്കമുള്ള രാജ്യങ്ങൾക്ക് സംഘർഷഭീതിയിൽ നിന്ന് ഒഴിവാക്കണമെന്നുണ്ടെങ്കിൽ അമെരിക്കക്കാരെ പുറത്താക്കി യുഎസ് ക്യാമ്പുകൾ അടച്ചുപൂട്ടണം.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി