ലബനൻ-സിറിയ അതിർത്തിയിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി

 
World

ലബനൻ-സിറിയ അതിർത്തിയിൽ ഇസ്രായേൽ ബോംബാക്രമണം; 4 പേർ കൊല്ലപ്പെട്ടു

തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്

Jisha P.O.

ബൈറൂത്ത്: ലബനൻ-സിറിയൻ അതിർത്തിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ബോംബ് ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഖാലിദ് മുഹമ്മദ്- അഹമ്മദ് എന്ന സിറിയൻ പൗരനാണെന്ന് ലബനന്‍റെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.

ലബനനിലെ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യം വെച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. മജ്ദൽ അഞ്ചാർ മേഖലയിലാണ് ബോംബിട്ടതെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.

2024 നവംബറിൽ ഇസ്രായേലും ഹിസ്ബുല്ലയും വെടിനിർത്തലിന് സമ്മതിച്ചിരുന്നുവെങ്കിലും, അമെരിക്കയുടെ മധ്യസ്ഥതയിൽ ഉണ്ടായ കരാർ ലംഘിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം ലെബനനിൽ ഏതാണ്ട് എല്ലാദിവസവും ആക്രമണം തുടരുന്നുണ്ട്. കരാർ ലംഘിച്ച് ഒരു വർഷത്തിനിടെ ഇസ്രായേൽ സൈന്യം പതിനായിരത്തിലധികം വ്യോമ-കര ആക്രമണങ്ങൾ നടത്തിയെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം ചെന്നൈയിൽ

ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദന മരം മുറിച്ചു; മൈലാഞ്ചിയെന്നു കരുതിയെന്ന് വിശദീകരണം

''അയ്യപ്പനെന്തിന് പബ്ലിസിറ്റി!'' ഇനി സംഗമമില്ലെന്ന് ജയകുമാർ

ട്രംപിനെ വധിക്കാൻ ഇറാന്‍റെ പുതിയ ഗൂഢാലോചന

'എം.വി. ഗോവിന്ദന്‍റെ സംസാര രീതി ശരിയല്ല, പിണറായി വിജയന്‍റെ ധാർഷ്ട‍്യം തിരിച്ചടിയായി'; വിമർശനം