israel does not want to occupy gaza says un envoy 
World

''ഗാസ പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നില്ല, ഇപ്പോൾ നിലനിൽ‌പ്പിനായുള്ള പോരാട്ടം'', ഇസ്രയേൽ

ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്‍റെ നിക്കത്തെ ''വലിയ അബദ്ധം'' എന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വിശേഷിപ്പിച്ചിരുന്നു

വാഷിങ്ടൻ: ഗാസ പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രയേൽ. ഗാസ പിടിച്ചെടുക്കാനുള്ള ജസ്രയേലിന്‍റെ നിക്കത്തെ ''വലിയ അബദ്ധം'' എന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വിശേഷിപ്പിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ പ്രതിനിധി ഗില്ലാര്‍ഡ് എര്‍ദന്‍.

ഗാസ പിടിച്ചടക്കി അവിടെത്തന്നെ തുടരാന്‍ തങ്ങൾ താത്പര്യപ്പെടുന്നില്ല. ഇപ്പോൾ നിലനിൽ‌പ്പിനായുള്ള പോരാട്ടമാണ് നടത്തുന്നത്. യുദ്ധത്തിനു ശേഷമെന്ത് എന്നത് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി. 2 ദശലക്ഷത്തിലധികം പലസ്തീനികളെ ഭരിക്കാന്‍ ഇസ്രയേൽ ആഗ്രഹിക്കുന്നില്ലെന്നും യുഎസിലെ ഇസ്രയേല്‍ സ്ഥാനപതി മൈക്കല്‍ ഹെര്‍സോഗും വ്യക്തമാക്കി

എല്ലാ പലസ്തീനികളും ഹമാസിനെപ്പോലുള്ള തീവ്രവാദ ശക്തികളെ അംഗീകരിക്കുന്നവരല്ല. എന്നാൽ ഹമാസിനെയും ഹിസ്ബുള്ളയേയും പോലുള്ള ഭീകരസംഘങ്ങളെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. യുദ്ധത്തിന്‍റെ നിയമം അനുസരിച്ചു തന്നെയാകും ഇസ്രയേല്‍ മുന്നോട്ടുപോകുക എന്നാണ് ഉറച്ച വിശ്വാസമെന്നും ബൈഡന്‍ പറഞ്ഞു. ഹമാസിന്‍റെ മിന്നലാക്രമണത്തിനു പിന്നാലെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്‍റെ നീക്കത്തെ പൂർണമായും പിന്തുണച്ച രാജ്യങ്ങളിലൊന്നാണ് യുഎസ്. ഗാസയെക്കെതിരേ കരയുദ്ധം ആരംഭിക്കാനിരിക്കെ ജാഗ്രത പുലർത്തണമെന്ന സന്ദേശമാണ് ബൈഡൻ നൽകുന്നതെന്നാണ് വിലയിരുത്തൽ.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി