Joe Biden File
World

ബൈഡൻ ഇസ്രയേലിലേക്ക്; പലസ്തീൻ നേതാവുമായി കൂടിക്കാഴ്ച നടത്തും

യുദ്ധത്തിൽ ഇസ്രയേലിന് യുഎസ് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വാഷിങ്ടൺ: ഇസ്രയേൽ - ഹമാസ് യുദ്ധം ശക്തമായിക്കൊണ്ടിരിക്കേ യുഎസ് പ്രസിഡന്‍റ് ഡോ ബൈഡൻ ഇസ്രയേൽ സന്ദർശനത്തിനൊരുങ്ങുന്നു. യുദ്ധത്തിൽ ഇസ്രയേലിന് യുഎസ് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജോർദാൻ, ഈജിപ്റ്റ്, പാലസ്തീൻ അധികൃതർ എന്നിവർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ബൈഡൻ ബുധനാഴ്ച ഇസ്രയേലിലെത്തുക.

ജോർദാൻ രാജാവ് അബ്ദുല്ല, ഈജിപ്റ്റ് പ്രസിഡന്‍റ് അബ്ദൽ ഫത്താ എൽ സിസി പാലസ്തീൻ അഥോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഈജിപ്റ്റ് പ്രസിഡന്‍റ് എൽ സിസിയുമായി ബൈഡൻ ഫോണിലൂടെ സംസാരിച്ചിരുന്നു.

ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന ആരോപണം വ്യാജം; ശുചീകരണ തൊഴിലാളി അറസ്റ്റിൽ

വടകരയിൽ ഷാഫി പറമ്പിലിനെതിരേ പ്രതിഷേധവുമായി സിപിഎം

രാഹുലിനെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന് വി.ഡി. സതീശൻ

തൃശൂരിലെ വോട്ടർ പട്ടിക വിവാദം; സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും

രാഹുലിന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; ഹൈക്കമാൻഡിന് പരാതി