World

ഗാസ അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 50 പേർ മരിച്ചു

ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ നേരത്തെയും ഇസ്രയേല്‍ ആക്രമണമുണ്ടായിരുന്നു

ഗാസ: ​​വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ വ്യോമാക്രമണം. അമ്പതോളം പേർ കൊല്ലപ്പെട്ടതായി ​ഗാസ ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. 150 ഓളം പേർക്ക് പരിക്കേറ്റു. ഗാസയിലെ ജബലിയയിലെ അഭയാ‍ർത്ഥി ക്യാമ്പിലെ അപ്പാർട്ട്മെന്‍റ് ബ്ലോക്കുകളിലാണ് ആക്രമണമുണ്ടായത്. ജീവഹാനി സംബന്ധിച്ച കണക്കുകളുടെ യഥാര്‍ഥ ചിത്രം വ്യക്തമല്ലെന്ന് ഇന്‍ഡൊനീഷ്യന്‍ ആശുപത്രി ഡയറക്ടര്‍ അതീഫ് അല്‍ കഹ്‌ലൗത്ത് അറിയിച്ചു.

ഗാസ ആരോ​ഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുകൾ അനുസരിച്ച് ആക്രമണത്തിൽ ജബലിയ അഭയാർത്ഥി ക്യാമ്പ് പൂർണമായും തകർന്നു. ഡസന്‍ കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ നേരത്തെയും ഇസ്രയേല്‍ ആക്രമണമുണ്ടായിരുന്നു

ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 8,525 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം ഇസ്രായേലി യുദ്ധടാങ്കുകൾ ഹമാസിൻ്റെ ഭൂഗർഭ അറകൾ ആക്രമിച്ചതിൽ നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നു. വെടിനിർത്തൽ ആവശ്യം തള്ളിയ ഇസ്രയേൽ ഗാസയിൽ കരയുദ്ധം ശക്തമാക്കിയിരിക്കുകയാണ്.

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക നൽകണമെന്നാവശ‍്യപ്പെട്ട് ഗവർണർ സർവകലാശാലകൾക്ക് കത്തയച്ചു

തിരുവനന്തപുരം എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ചു

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ഉപകരണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു