ഇറാന്‍റെ ഭൂഗർഭ ഐആർജിസി ആയുധ ഗവേഷണ വികസന കേന്ദ്രം (ഉപഗ്രഹ ചിത്രം)

 

(satellite image)

World

ഇറാന്‍റെ ഭൂഗർഭ ഐആർജിസി ആയുധ ഗവേഷണ വികസന കേന്ദ്രം തകർത്ത് ഐഡിഎഫ്

കൂടാതെ ഖുദ്സ് ഫോഴ്സിന്‍റെ പ്രധാന ആസ്ഥാനത്തും മറ്റ് ആയുധ ഉൽപാദന സൈറ്റുകളിലും വ്യോമപ്രതിരോധ സംവിധാനങ്ങളിലും കടുത്ത ആക്രമണം നടത്തി ഐഡിഎഫ്

Reena Varghese

ടെഹ്റാൻ: തിങ്കളാഴ്ച രാത്രി ടെഹ്റാനിൽ നടന്ന വ്യോമാക്രമണങ്ങളുടെ ഭാഗമായി സുപ്രധാനമായ ഒരു ഭൂഗർഭ ആയുധ ഗവേഷണ വികസന സമുച്ചയം ബോംബാക്രമണത്തിൽ തകർത്തതായി ഐഡിഎഫ്. ഇറാനിയൻ ഭീകര ഭരണകൂടത്തിന്‍റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.

ഐആർജിസിയുടെ സൈനിക അക്കാദമിയായ ഇമാം ഹൊസൈൻ സർവകലാശാലയിലെ ഇറാന്‍റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ ആയുധഗവേഷണ വികസന സമുച്ചയമാണ് ഐഡിഎഫ് ബോംബിട്ടു തകർത്തത്.ഐആർ ജിസി ബാലിസ്റ്റിക് മിസൈൽ വികസനത്തിനും ഉൽപാദന പ്രക്രിയകൾക്കുമായി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി വന്നിരുന്ന ഭൂഗർഭ താവളമായിരുന്നു ഇത്.

അതു കൂടാതെ ഐആർജിസിയുടെ മറ്റൊരു വിഭാഗമായ ഖുദ്സ് ഫോഴ്സിന്‍റെ പ്രധാന ആസ്ഥാനത്തും മറ്റ് ആയുധ ഉൽപാദന സൈറ്റുകളിലും വ്യോമപ്രതിരോധ സംവിധാനങ്ങളിലും കടുത്ത ആക്രമണമാണ് ഐഡിഎഫ് നടത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു ഈ ആക്രമണങ്ങളെല്ലാം. ഇതോടെ ഇറാന്‍റെ സൈന്യത്തിന്‍റെയും യുദ്ധോപകരണങ്ങളുടെയും അടിത്തറ തന്നെ തകർത്തിരിക്കുകയാണ് ഇസ്രയേൽ.

ഇറാനിലേക്ക് ആറ് പാതകള്‍ തുറന്ന് പാക്കിസ്ഥാന്‍

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"