യുക്രെയ്ൻ-റഷ്യ യുദ്ധം യുഎസിന്‍റെ മധ്യസ്ഥതയിലുള്ള മൂന്നാം ഘട്ട ചർച്ചയും പരാജയം

 

file photo

World

യുക്രെയ്ൻ-റഷ്യ യുദ്ധം

യുഎസിന്‍റെ മധ്യസ്ഥതയിലുള്ള മൂന്നാം ഘട്ട ചർച്ചയും പരാജയം

Reena Varghese

ജനീവ: അമെരിക്കയുടെ മധ്യസ്ഥതയിൽ ജനീവയിൽ യുക്രെയ്ൻ -റഷ്യ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള മൂന്നാം ഘട്ട ചർച്ചയും പരാജയം. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച് നാലു വർഷത്തേയ്ക്ക് അടുക്കുമ്പോൾ ചർച്ച ഏറെ ബുദ്ധിമുട്ടുളളതാണെന്നാണ് ഇരു വിഭാഗത്തിന്‍റെയും നിലപാട്.

മൂന്നാം ഘട്ട ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നും ചർച്ചകൾ എളുപ്പമായിരുന്നില്ലെന്നും യുക്രെയ്നിയൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി പറഞ്ഞു. ചർച്ച നടത്തിയ സംഘവുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. അധിനിവേശം തുടരുന്നതിനിടെ റഷ്യ ചർച്ച നീട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.‌

ചർച്ച എളുപ്പമായിരുന്നില്ലെന്ന് റഷ്യൻ പ്രതിനിധി സംഘത്തിന്‍റെ തലവനും പുടിന്‍റെ ഉപദേഷ്ടാവുമായ വ്ലോഡിമിർ മെദിൻസ്കി പറഞ്ഞു. ചർച്ചകൾ വീണ്ടും തുടരുമെന്നും ഇരുപക്ഷവും ആവർത്തിച്ചു.

ചൊവ്വാഴ്ച ആദ്യ ദിവസത്തെ ചർച്ച അവസാനിച്ച് മണിക്കൂറുകൾക്ക് ശേഷം തെക്കൻ യുക്രെയ്ൻ നഗരമായ സപോരിഷിയയിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരു വനിത കൊല്ലപ്പെട്ടു.

മുഖ്യമന്ത്രി തർക്കം: പൊതുവികാരം കണക്കിലെടുക്കില്ല, സാധ്യത കെ.സി. വേണുഗോപാലിന്

സ്വർണം വാങ്ങരുത്, ഇന്ധന ഉപയോഗം കുറയ്ക്കണം, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം; ആശങ്കയായി പ്രധാനമന്ത്രിയുടെ പുതിയ നിർദേശങ്ങൾ

പാചക വാതക സബ്സിഡി ഇനി എല്ലാവർക്കുമില്ല; ഒഴിവാക്കുന്നത് ആരെയെന്നറിയാം

യുവതിയിൽ നിന്ന് തട്ടിയെടുത്തത് 60 പവൻ സ്വർണവും 12 ലക്ഷം രൂപയും; യുവാവ് അറസ്റ്റിൽ

കെപിസിസി കസേരയ്ക്ക് വേണ്ടിയും വടം വലി; ഖാർഗെയെ വസതിയിലെത്തി കണ്ട് കൊടുക്കുന്നിൽ സുരേഷ്