ആയത്തുല്ല അലി ഖമീനി, ഇസ്രായേൽ കാറ്റ്‌സ

 
World

ഖമീനിയെ കൊല്ലും: ഇസ്രയേൽ

ഖമീനിയുടെ ലക്ഷ്യം സാധാരണക്കാരണെന്നും ഇറാന്‍റെ പരമോന്നത നേതാവിനെ ഇനി ജീവനോടെ വച്ചേക്കില്ലെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി.

Megha Ramesh Chandran

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിക്ക് ഇസ്രയേലിന്‍റെ പരസ്യമായ വധ ഭീഷണി. ഖമീനിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ.

ഖമീനിയുടെ ലക്ഷ്യം സാധാരണക്കാരണെന്നും കാറ്റ്‌സ് ആരോപിച്ചു. ഇസ്രയേലിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെയാണ് പ്രതികരണം.

ബീർഷെബയിലെ സോറോക്ക ആശുപത്രിയിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഇറാനിലെ ഫോർഡോ ആണവകേന്ദ്രം ആക്രമിക്കാൻ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയായിരുന്നു ഇത്. ആക്രമണത്തിൽ സോറോക്കോ ആശുപത്രിയിലെ 40 ഓളം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ശബരിമല തട്ടിപ്പ്: അന്വേഷണം കോൺഗ്രസിലേക്കും

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യ ഹർജിയിൽ ശനിയാഴ്ച വിധി

നിതിൻ നബീൻ ബിജെപി പ്രസിഡന്‍റായേക്കും

ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് 12 മലയാളി വിദ്യാർഥികൾ