ലോറൻസ് ബിഷ്ണോയി

 
World

ഖലിസ്ഥാന്‍ വിഘടനവാദി നിജ്ജാറിന്‍റെ കൊലപാതകം; ലോറന്‍സ് ബിഷ്‌ണോയി, ഗോള്‍ഡി ബ്രാര്‍ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തി യുഎസ്

ഗോൾഡി ബ്രാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 യുഎസ് ഡോളർ പാരിതോഷികം

Sarath Nath MS

വാഷിങ്ടണ്‍: കാനഡയില്‍ ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി, കൂട്ടാളിയായ ഗോള്‍ഡി ബ്രാര്‍ എന്നറിയപ്പെടുന്ന സതീന്ദര്‍ജീത് സിങ് എന്നിവര്‍ക്കെതിരെ യുഎസ് കുറ്റം ചുമത്തി. ചൊവ്വാഴ്ച ലോസ് ഏഞ്ചല്‍സിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ബിഷ്‌ണോയിയെയും ബ്രാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. നിജ്ജാറിനെ വധിക്കാന്‍ ഉത്തരവിട്ടത് ബിഷ്‌ണോയി ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

2023 ജൂണ്‍ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയില്‍ വച്ച് കനേഡിയന്‍ പൗരനായ നിജ്ജാര്‍ വെടിയേറ്റു മരിച്ചത്. നിലവില്‍ ഇന്ത്യയില്‍ ജയിലിലാണ് ബിഷ്‌ണോയി. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷ സെല്ലിലാണ് ബിഷ്‌ണോയി കഴിയുന്നത്. 2015 മുതല്‍ തടവിലാണ് ബിഷ്‌ണോയി.

അതേസമയം ഒളിവിൽ കഴിയുകയാണ് ഗോള്‍ഡി ബ്രാര്‍. ഇയാളെ പിടികൂടാന്‍ വിവരം നല്‍കുന്നവര്‍ക്ക് എഫ്ബിഐ 50,000 യുഎസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ജൂലൈ ഒന്നിന് ലോസ് ഏഞ്ചലന്‍സ് കോടതി ബ്രാറിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈയ്ക്ക് സമീപം പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് തമിഴ്നാട്

ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്; അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കണമെന്ന് ആവശ്യം

തെലങ്കാനയിൽ ഓട്ടോ ഡ്രൈവർമാർക്കായി ഊബർ മാതൃകയിൽ ആപ്പ് വരുന്നു

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ