ഇസ്‌ലാംപുര ഇനി മുതൽ കൃഷൻ നഗർ; ലാഹോറിലെ തെരുവുകൾക്ക് വിഭജനത്തിന് മുൻപുള്ള പേരുകൾ നൽകാൻ തീരുമാനം

 
World

ഇസ്‌ലാംപുര ഇനി മുതൽ കൃഷൻ നഗർ; ലാഹോറിലെ തെരുവുകൾക്ക് വിഭജനത്തിന് മുൻപുള്ള പേരുകൾ നൽകാൻ തീരുമാനം

ഇന്ത‍്യ- പാക് വിഭജനത്തിന് മുൻപുണ്ടായിരുന്ന പേരുകളിലേക്കാണ് പാക്കിസ്ഥാൻ പുനർനാമകരണം ചെയ്യുന്നത്.

Aswin AM

ലാഹോർ: ലാഹോറിലെ തെരുവുകളുടെയും റോഡുകളുടെയും പേരുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്ക് പാക്കിസ്ഥാനിലെ പഞ്ചാബ് സർക്കാർ അനുമതി നൽകി. ഇന്ത‍്യ- പാക് വിഭജനത്തിന് മുൻപുണ്ടായിരുന്ന പേരുകളിലേക്കാണ് പാക്കിസ്ഥാൻ പുനർനാമകരണം ചെയ്യുന്നത്.

ഇസ്‌ലാംപുര എന്ന സ്ഥലം കൃഷൻ നഗർ എന്നും മുസ്തഫാബാദ് ധർമപുര എന്നും ബാബരി മസ്ജിദ് ചൗക്ക് ജെയ്ൻ മന്ദിർ ചൗക്ക് എന്നും സുന്നത്ത് നഗർ സാന്‍റ് നഗർ എന്നായി മാറുമെന്നാണ് വിവിധ മാധ‍്യമ റിപ്പോർട്ടുകളിൽ നിന്നും വ‍്യക്തമാകുന്നത്.

ലാഹോറിലെയും പരിസരങ്ങളിലെയും വിവിധ തെരുവുകളുടെയും റോഡുകളുടെയും പേരുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്ക് മുഖ‍്യമന്ത്രി മറിയം നവാസിന്‍റെ അധ‍്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയതായി പഞ്ചാബ് സർക്കാർ ഉദ‍്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ട്രംപിനെയും നെതന‍്യാഹുവിനെയും വധിക്കുന്നവർക്ക് വമ്പൻ‌ തുക പാരിതോഷികം പ്രഖ‍്യാപിക്കാനൊരുങ്ങി ഇറാൻ

'പോരായ്മകൾ‌ പരിഹരിച്ച് തിരിച്ചു വരും'; തെരഞ്ഞെടുപ്പ് തോൽവിയിൽ എം.വി. ഗോവിന്ദൻ

പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം; കാറിൽ പെട്രോളിന്‍റെ സാന്നിധ‍്യം കണ്ടെത്തി

രാജ‍്യത്ത് ഇന്ധന വില പിന്നെയും കൂട്ടി

ഹൈദരാബാദ് പ്ലേഓഫിൽ, ചെന്നൈ പുറത്തേക്ക്