2025 നവംബർ 10-ന് ജെസ്സിനിനടുത്തുള്ള തെക്കൻ ലെബനീസ് ഗ്രാമമായ ഖത്രാനിയുടെ പ്രാന്തപ്രദേശത്ത് ഇസ്രായേലി ആക്രമണത്തെത്തുടർന്ന് പുക ഉയരുന്നു
Rabih Daher/AFP
തെക്കൻ ലെബനനിലെയും ബെക്കാ താഴ്വരയിലെയും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ നവംബർ 10 ന് രാവിലെ വ്യോമാക്രമണം നടത്തിയതായി ഐഡിഎഫ് സ്ഥിരീകരിച്ചു. റോക്കറ്റ് വിക്ഷേപണങ്ങൾക്കും തന്ത്രപ്രധാനമായ ആയുധങ്ങളുടെ നിർമാണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇത്. സൈനിക ഇന്‍റലിജൻസ് ഡയറക്റ്ററേറ്റിന്‍റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിയതായും വടക്കൻ കമാൻഡിനു കീഴിലുള്ള വ്യോമസേനയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയതെന്നും സൈന്യം പറയുന്നു.
ഇസ്രയേലിനു നേരെയുള്ള ആയുധങ്ങൾ നിർവീര്യമാക്കുക, ഹിസ്ബുള്ളയുടെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നത് തടയുക എന്നിവയാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഐഡിഎഫ് പറയുന്നു. അത്തരം സൗകര്യങ്ങളുടെ സാന്നിധ്യം ഇസ്രയേലും ലെബനനും തമ്മിലുള്ള ധാരണകളെ ലംഘിക്കുന്നു എന്നും ഭീഷണികൾ ഇല്ലാതാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും ഐഡിഎഫ് വ്യക്തമാക്കി.