ട്രംപിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി റയാൻ റൗത്ത്

 

file photo

World

ട്രംപിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ജീവപര്യന്തം

ഫ്ലോറിഡ പോർട്ട് പിയേഴ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്

Reena Varghese

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഫ്ലോറിഡ പോർട്ട് പിയേഴ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2024ൽ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്‍റർനാഷണൽ ഗോൾഫ് ക്ലബ്ബിൽ വച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച റയാൻ റൗത്തെന്ന 59 കാരനെയാണ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

ഗോൾഫ് കോഴ്സിലെ ചെറുകാടിനുള്ളിൽ റൈഫിളുമായി ഒളിച്ചിരുന്ന റൗത്തിനെ സീക്രട്ട് സർവീസ് ഏജന്‍റുമാർ പിടികൂടുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ കുറ്റിക്കാട്ടിൽ നിന്നും റൈഫിളും ഇയാൾ എഴുതിയ കത്തും കണ്ടെത്തിയിരുന്നു. കത്തിൽ ട്രംപിനെ കൊല്ലുമെന്നു കുറിച്ചിരുന്നു. പ്രതി കൊലപാതക മനോഭാവമുള്ള വ്യക്തിയാണ് എന്നത് കണക്കിലെടുത്താണ് ജഡ്ജി ഐലീൻ കാനൻ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്