റാസൽഖൈമ അൽ മർജാൻ ദ്വീപിൽ വൻ വികസന പദ്ധതികൾ; 70 കോടി ദിർഹം മുതൽ മൂല്യമുള്ള ആഡംബര വസതികൾ

 
World

റാസൽഖൈമ അൽ മർജാൻ ദ്വീപിൽ വൻ വികസന പദ്ധതികൾ; 70 കോടി ദിർഹം മുതൽ മൂല്യമുള്ള ആഡംബര വസതികൾ

ഓരോ വില്ലയും ഏകദേശം 1,850 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളവയാണ്

ദുബായ്: യു എ ഇ യുടെ വടക്കൻ എമിറേറ്റായ റാസൽഖൈമയിലെ അൽ മർജാൻ ദ്വീപിൽ വൻ വികസന പദ്ധതികൾ നടപ്പാക്കുന്നു. പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ആർഡിയും ഫെയർമോണ്ട് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സും സംയുക്തമായാണ് ദ്വീപിൽ ആഡംബര വസതികൾ ഉൾപ്പെടുന്ന ഫെയർമോണ്ട് റെസിഡൻസ് പദ്ധതി നടപ്പാക്കിയത്.

ദുബായ് മദിനത് ജുമൈറയിൽ നടന്ന ചടങ്ങിൽ ഇതിന്‍റെ വിൽപ്പന ഔദ്യോഗികമായി പ്രഖ്യാപിച്ചു. പദ്ധതിയിൽ ഒന്ന് മുതൽ ആറു ബെഡ്‌റൂം വരെ ഉള്ള 523 ആഡംബര വാസസ്ഥലങ്ങൾ, ബീച്ച് ഫ്രണ്ട് അപ്പാർട്ട്മെന്‍റുകൾ, ടൗൺഹൗസുകൾ, വില്ലകൾ എന്നിവ ഉൾപ്പെടുന്നു. 2.49 മില്യൺ ദിർഹം മുതലാണ് വില.

പദ്ധതിയിലെ സീ വില്ലകളുടെ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു.. ഓരോ വില്ലയും ഏകദേശം 1,850 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളവയാണ്. വിശാലമായ ഫ്ലോർ പ്ലാനുകൾ, സ്വകാര്യ ബീച്ച് കബാനകൾ, തടസ്സമില്ലാത്ത സമുദ്രദൃശ്യങ്ങൾ, ബേസ്‌മെന്‍റ് പാർക്കിങ്, ആധുനിക സൗകര്യങ്ങൾ എന്നിവയോടെ നിർമിച്ച വില്ലകൾക്ക് 70 മില്യൺ ദിർഹം മുതലാണ് വില. റാസൽഖൈമ ക്രിസ്റ്റീസ് ഇന്‍റർനാഷണൽ റിയൽ എസ്റ്റേറ്റാണ് പദ്ധതിയുടെ വിപണനവും വിൽപ്പനയും കൈകാര്യം ചെയ്യുന്നത്.

സമുദ്രതീര ആഡംബര ജീവിത ശൈലി ലക്ഷ്യം വച്ചുകൊണ്ടുള്ള വില്ലകളിൽ സ്വകാര്യ ബീച്ച്,ഫിറ്റ്നസ് സെന്‍റർ, കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക പൂളുകൾ,ചിൽഡ്രൻസ് ക്ലബ് തുടങ്ങി നിരവധി സൗകര്യങ്ങൾ ഉണ്ട്. എല്ലാ വസതികളും സമീപത്തെ ഫെയർമോണ്ട് അൽ മർജാൻ ഐലൻഡ് റിസോർട്ടുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള താമസക്കാർക്ക് അക്കോർ ഓണർ ബനിഫിറ്റ്സ് പ്രോഗ്രാമിൽ അംഗത്വം എടുക്കാം. അംഗത്വമെടുക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ