യുഎസിൽ അഞ്ചാംപനി വ്യാപിക്കുന്നു; 21 സംസ്ഥാനങ്ങളിലായി 607 രോഗികൾ, അധികവും കുട്ടികൾ

 
World

യുഎസിൽ അഞ്ചാംപനി വ്യാപിക്കുന്നു; 21 സ്റ്റേറ്റുകളിലായി 607 രോഗികൾ, അധികവും കുട്ടികൾ

രോഗം ബാധിച്ച് ചികിത്സയിലിരിക്കെ 2 കുട്ടികൾ മരിച്ചു

ന്യൂയോർക്ക്: യുഎസിൽ‌ അഞ്ചാംപനി പടർന്നു പിടിക്കുന്നു. സിഡിസി (Center for Disease Control) പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് 21 സ്റ്റേറ്റുകളിലും ന്യൂയോർക്ക് നഗരത്തിലുമായി 607 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗബാധിതരിൽ അധികവും കുട്ടികളാണ്. ഇവരിൽ 196 പേർ 5 വയസിൽ താഴെയുള്ളവരാണ്. 5 നും 19 നും ഇടയിൽ പ്രായമുള്ള രോഗികൾ 240 പേരാണ്. 20 വയസിന് മുകളിൽ 159 രോഗികളും പ്രായം കൃത്യമായി ലഭ്യമല്ലാത്ത 12 രോഗികളുമാണ് ഉള്ളത്.

രോഗം ബാധിച്ച 2 കുട്ടികൾ മരിച്ചിരുന്നു. ന്യൂ മെക്സിക്കോയിൽ മുതിർന്ന ഒരാൾ മരിച്ചതും അഞ്ചാം പനി മൂലമാണെന്നാണ് സൂചന.

താമരശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; നിതിൻ ഗഡ്കരിയോട് പ്രിയങ്ക

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

"രാജ‍്യത്തിന്‍റെ പാരമ്പര‍്യവും നേട്ടങ്ങളും വിദ‍്യാർഥികളെ പഠിപ്പിക്കണം": മോഹൻ ഭാഗവത്

കേരളത്തിന്‍റെ ആത്മീയതയും ഭക്തിയും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ല: ശിവൻകുട്ടി

നോയിഡയിലെ സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ വഴിത്തിരിവ്