അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവ്

 

file photo

World

ഇറാനെതിരെ അസർബൈജാനും

ഇറാന്‍റെ നാലു ഡ്രോണുകൾ അസർബൈജാന്‍റെ അതിർത്തി കടന്ന് നഖിച്ചേൻ എക്സ്ക്ലേവിൽ പതിച്ചതിനെ തുടർന്നാണ് ഈ പ്രകോപനം

Reena Varghese

ഇറാന്‍റെ നാലു ഡ്രോണുകൾ അസർബൈജാന്‍റെ അതിർത്തി കടന്ന് നഖിച്ചേൻ എക്സ്ക്ലേവിൽ പതിച്ചതിനെ തുടർന്ന് നാല് അസർബൈജാനികൾക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് അസർബൈജാൻ ഇറാനെതിരെ പ്രതികാര നടപടികൾക്ക് തയാറെടുക്കുകയാണെന്നു പ്രഖ്യാപിച്ചു. എന്നാൽ ഏതു തരത്തിലുള്ള പ്രതികാര നടപടിയെന്ന് വ്യക്തമാക്കിയില്ല. ഇത് പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന് ആശങ്കയുയർത്തുന്നു.

അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവ് തന്‍റെ സുരക്ഷാ കൗൺസിലിന്‍റെ യോഗത്തിൽ അസർബൈജാനെതിരെയുള്ള പ്രകോപനമില്ലാത്ത ഈ ഭീകരതയും ആക്രമണവും തങ്ങൾ അനുവദിക്കില്ലെന്നും ഉചിതമായ പ്രതികാര നടപടികൾ തയാറാക്കാനും നടപ്പിലാക്കാനും തങ്ങളുടെ സായുധ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഏതു ശത്രുവിനെതിരേയും തങ്ങളുടെ ശക്തി പ്രകടിപ്പിക്കാൻ തങ്ങൾ തയാറാണെന്നും -ഇറാൻ അതു മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവച്ചു; രാജി ഞെട്ടിച്ചെന്ന് മമത ബാനർജി

ഇംഗ്ലണ്ടിനെതിരേ സഞ്ജുവിന്‍റെ അഴിഞ്ഞാട്ടം

മന്ത്രിസഭായോഗ തീരുമാനം; ആരോഗ്യവകുപ്പിലും ജുഡീഷ്യറിയിലും പുതിയ തസ്തികകൾ

വയറ്റിൽ കത്രിക കുടുങ്ങി ദുരിതം; കോണ്‍ഗ്രസിന്‍റെ സഹായത്തോടെ ഉഷയ്ക്ക് വീടൊരുങ്ങുന്നു

ഇറാൻ-ഇസ്രയേൽ സംഘർഷം; മധ്യസ്ഥശ്രമവുമായി ചൈന