"ക്രോക്രോച്ച് ഈസ് ബാക്ക്" പുതിയതു തുറന്ന് സിജെപി

 
World

"ക്രോക്രോച്ച് ഈസ് ബാക്ക്" പുതിയതു തുറന്ന് സിജെപി

കോക്രോച്ച് ജനതാ പാർട്ടിയില്‍ അംഗങ്ങളാകാനുള്ള മാന‍ദണ്ഡങ്ങൾ: തൊഴിലില്ലാത്തവര്‍, മടിയന്മാര്‍, 12 മണിക്കൂറില്‍ കൂടുതല്‍ സമൂഹ മാധ്യമ ഉപയോഗം

Reena Varghese

സോഷ്യൽ മീഡിയയിൽ തരംഗമായ ക്രോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് പൂട്ടു വീണു. പിന്നാലെ പുതിയ എക്സ് അക്കൗണ്ട് തുറന്ന് സിജെപി. ക്രോക്രോച്ച് ഈസ് ബാക്ക് എന്ന പേരിലാണ് പുതിയ അക്കൗണ്ട്. ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്നു കരുതിയോ എന്ന് എക്സിൽ അവർ കുറിച്ചു. ഒപ്പം ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നു എന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കി.

ക്രോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായതിനു പിന്നാലെ പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് സ്ഥാപകൻ അഭിജിത് ദീപ്കെയുടെ പ്രതികരണം വന്നത്. ക്രോക്രോച്ച് ഈസ് ബാക്ക് എന്ന അക്കൗണ്ടിലൂടെയാണ് ദീപ്കെ പ്രതികരിച്ചത്.

ബിജെപിയെക്കാൾ ഇൻസ്റ്റാഗ്രാമിൽ ജനപിന്തുണ ലഭിച്ചതാണ് വിലക്കിനു കാരണം. അതിനു വേണ്ടി വന്നതാകട്ടെ വെറും നാലു ദിവസം. യുവത്വത്തിന്‍റെ ശക്തിയെ കുറച്ചു കാണരുത് എന്നും അഭിജിത് ദീപ്കെ പറഞ്ഞു. തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൊരുങ്ങിയ രാഷ്ട്രീയ പരിഹാസ്യകൂട്ടായ്മയാണ് കോക്രോച്ച് പാർട്ടി അഥവാ സിജെപി.

മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെന്‍സി മൂവ്മെന്‍റായി മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലില്ലാത്തവര്‍, മടിയന്മാര്‍, 12 മണിക്കൂറില്‍ കൂടുതല്‍ സമൂഹ മാധ്യമ ഉപയോഗം എന്നിവ കോക്രോച്ച് ജനതാ പാർട്ടിയില്‍ അംഗങ്ങളാകാനുള്ള മാന‍ദണ്ഡങ്ങളാണ്. മെയ് 15ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശമാണ് സിജെപിയുടെ തുടക്കത്തിനു കാരണം.

വനിതാ ലോകകപ്പ് ഫൈനൽ പോരാട്ടം മുറുകുന്നു; കിരീടം ചൂടാൻ ഓസീസിന് വേണ്ടത് 151 റൺസ്

'സിപിഎമ്മിൽ അധികാരമോഹം കൊടികുത്തി വാഴുന്നു, വർഗ വഞ്ചകർ ആരെന്ന് ജനം തിരിച്ചറിഞ്ഞു'; പ്രതികരിച്ച് ടി.കെ. ഗോവിന്ദൻ

മാട്രിമോണിയിലെ വ്യാജ 'ഹോട്ടൽ ഉടമ'; 36കാരിയെ പീഡിപ്പിച്ച് പണവുമായി യുവാവ് കടന്നു കളഞ്ഞു

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്‍റെ പേര് നൽകണം; ആവശ‍്യവുമായി വി.എം. സുധീരൻ

ഐപിഎല്ലിൽ പകുതി മത്സരം പോലും കളിക്കാത്ത രവി ബിഷ്ണോയി എങ്ങനെ ഇന്ത‍്യൻ ടീമിലെത്തി‍? ചോദ‍്യം ചെയ്ത് മുൻ ഇന്ത‍്യൻ താരം