• ബ്രിട്ടനില്‍ ജീവന് ഭീഷണിയായി മാറുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഐആര്‍ജിസി നടത്തുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ആഞ്ചല ഈഗിള്‍

 
World

ഇറാന്‍റെ 'ഐആര്‍ജിസി ' യെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനൊരുങ്ങി യുകെ

ബ്രിട്ടനില്‍ ജീവന് ഭീഷണിയായി മാറുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഐആര്‍ജിസി നടത്തുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി

MV Desk

ലണ്ടന്‍: ഇറാന്‍റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെയും (ഐആര്‍ജിസി) ടെഹ്റാനുമായി ബന്ധപ്പെട്ട മറ്റൊരു ഗ്രൂപ്പായ ഐഎംസിആറിനെയും (ഇസ്‌ലാമിക് മൂവ്മെന്‍റ് ഒഫ് കംപാനിയന്‍സ് ഒഫ് ദി റൈറ്റ്) നിരോധിക്കാനൊരുങ്ങി യുകെ. ഈ ആഴ്ച പാര്‍ലമെന്‍റ് അനുമതി നല്‍കിയാല്‍ നിരോധിത ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നത് ക്രിമിനല്‍ കുറ്റമായി മാറും. കൂടാതെ അവര്‍ക്കുവേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ടെത്തുന്നവര്‍ക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിയും വരും.

ഐആര്‍ജിസിയെയും ഐഎംസിആറിനെയും നിരോധിക്കാന്‍ പോവുകയാണെന്ന് ബ്രിട്ടന്‍റെ ആഭ്യന്തരകാര്യ മന്ത്രി ആഞ്ചല ഈഗിള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞു. ബ്രിട്ടനില്‍ ജീവന് ഭീഷണിയായി മാറുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഐആര്‍ജിസി നടത്തുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

നാഗാലാൻഡിൽ സ്ഫോടനം; അസം റൈഫിൾസ് ജവാന് വീരമൃത്യു

"കെ.ടി. ജലീൽ അപമാനിച്ചിട്ടില്ല, അധ്യാപകർ പറയുന്നത് പോലെയാണ് തോന്നിയത്": പ്രതികരണവുമായി വിദ്യാർഥികൾ

ഐബി ഉദ്യോഗസ്ഥനെ കൊന്നു, മൃതദേഹം ആസിഡ് ഒഴിച്ച് വികൃതമാക്കി ആഴുക്കുചാലിലിട്ടു: മുൻ എഎപി നേതാവ് കുറ്റക്കാരൻ

ഇന്ത്യൻ ക്രിക്കറ്റിന്‍റെ മാനം കാത്ത് വനിതാ ടീം; ഇംഗ്ലണ്ടിനെതിരേ ചരിത്ര വിജയം

അയോധ്യ രാമക്ഷേത്രത്തിൽ സിഇഒയെ നിയമിക്കുന്നു; അപേക്ഷ ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്