മഡൂറോയും ഭാര്യയും

 
World

കിടപ്പുമുറിയില്‍ ഇരച്ചുകയറി, വലിച്ചിഴച്ച് പുറത്തിട്ട് ബന്ദിയാക്കി; യുഎസ് ഓപ്പറേഷൻ വെറും 30 മിനിറ്റ്!

രണ്ട് പേര്‍ക്ക് പരുക്കേറ്റത് ഒഴിച്ചാല്‍ യുഎസ് സൈന്യത്തില്‍ മറ്റ് അപകടങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Namitha Mohanan

ന‍്യൂയോർക്ക്: അപ്രതീക്ഷിതവും നാടകീയവുമായാണ് വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളസ് മഡൂറോയെയും ഭാര്യയെയും യുഎസ് ബന്ദിയാക്കിയതെന്ന് റിപ്പോർട്ടുകൾ.

ശനിയാഴ്ച രാവിലെ 30 മിനിറ്റ് മാത്രം നീണ്ട ഓപ്പറേഷനിലൂടെയാണ് അമെരിക്ക അതീവ സുരക്ഷയുള്ള കാരക്കാസിലെ ഫോർട്ട് ടിയുന സൈനിക സമുച്ചയത്തിനുള്ളിലെ വസതിയിൽ നിന്ന് മഡൂറോയെയും ഭാര്യയെയും പിടികൂടിയത്.

ആക്രമണം നടക്കുമ്പോള്‍ ഇരുവരും ഉറക്കത്തിലായിരുന്നു എന്നാണ് വിവരം. വിളിച്ചുണര്‍ത്തി മുറിയിൽ നിന്ന് വലിച്ചിഴച്ച് ബന്ദികളാക്കുകയായിരുന്നു.

എന്നാൽ യുഎസ് സൈന്യം വളയുമ്പോൾ സുരക്ഷിതമായ മുറിയിലേക്കുള്ള മാറാനുള്ള ശ്രമത്തിലായിരുന്നു മഡുറോയും ഭാര്യയുമെന്നും വിവരമുണ്ട്.

മഡൂറയും ഭാര്യയും ഒരു കോട്ടയിലായിരുന്നെന്നാണ് ട്രംപ് പറയുന്നത്. രണ്ട് പേര്‍ക്ക് പരുക്കേറ്റതൊഴിച്ചാല്‍ യുഎസ് സൈന്യത്തില്‍ മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലഡാഖിനു സമീപം ചൈന സൈനിക സന്നാഹങ്ങൾ വർധിപ്പിക്കുന്നു | Video

പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഐപിഎല്ലിൽനിന്നു പുറത്താക്കിയ മുസ്താഫിസുറിന് നഷ്പരിഹാരം കിട്ടില്ല

രാഹുൽ ഈശ്വറിന് എംഎൽഎ ആകണം!

യുഡിഎഫ് വെറും പിആർ മുന്നണി: വി. ശിവൻകുട്ടി