പാക്കിസ്ഥാനിൽ ആഭ്യന്തര കലാപം

 

File

World

പാക്കിസ്ഥാനിൽ ആഭ്യന്തര കലാപം

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ആഭ്യന്തര കലാപം. ക്വറ്റ പിടിച്ചെടുത്തതായി ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു.

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടെന്ന് റിപ്പോർട്ട്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് ഇതിനു നേതൃത്വം നൽകുന്നത്.

മേഖലയിലെ ക്വറ്റ പിടിച്ചെടുത്തതായി ബിഎൽഎ അവകാശപ്പെട്ടു. പ്രദേശത്തെ എണ്ണക്കിണറുകൾക്ക് ബിഎൽഎ പ്രവർത്തകർ തീവച്ചതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം പാക് സൈന്യത്തിന്‍റെ വാഹനം ബോംബ് വച്ച് തകർത്ത് 14 സൈനികരെ വധിച്ചതിന്‍റെ ഉത്തരവാദിത്വവും ഈ സംഘടന ഏറ്റെടുത്തിരുന്നു.

ഇതിനിടെ പാക് സൈനിക മേധാവിയെ സൈന്യം തന്നെ അട്ടിമറിച്ചതായും വാർത്തകൾ പുറത്തുവരുന്നുണ്ട്.

മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബർ അഞ്ചിന്

യെമനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടരം തകർന്നു

സിപിഎമ്മിലെ കത്ത് ചോർച്ച; മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് തോമസ് ഐസക്ക്

ട്രാന്‍സ്‍ജെന്‍ഡര്‍ അവന്തികയ്ക്ക് പിന്നില്‍ ബിജെപിയുടെ ഗൃഢാലോചന സംശയിക്കുന്നു: സന്ദീപ് വാര്യർ

ചംപയി സോറൻ വീട്ടുതടങ്കലിൽ