പാക്കിസ്ഥാനിൽ വീണ്ടും ഭൂചലനം; 4.2 തീവ്രത

 

NCS

World

പാക്കിസ്ഥാനിൽ വീണ്ടും ഭൂചലനം; 4.2 തീവ്രത

ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഭൂചലനം. തിങ്കളാഴ്ച (May 05) വൈകിട്ട് 4 മണിയോടെയാണ് റിക്റ്റർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെൻറർ ഫോർ സീസ്മോളജി (NCS) അറിയിച്ചു.

10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം എന്നാണ് കണക്കാക്കുന്നത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒരാഴ്ചയ്ക്കുള്ളിൽ ഈ മേഖലയിലെ രണ്ടാമത്തെ ഭൂചലനമാണിത്. നേരത്തെ ഏപ്രിൽ 30ന് രാത്രി 9:58-ന്, റിക്റ്റർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം