120 കിലോമീറ്റർ ദൂരപരിധി; വീണ്ടും മിസൈൽ പരീക്ഷിച്ച് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: വീണ്ടും മിസൈൽ പരീക്ഷണം നടത്തി പാക്കിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ തിരിച്ചടിക്കൊരുങ്ങുന്നു എന്ന സൂചനകൾ സജീവമായി നിലനിൽക്കെയാണ് പാക്കിസ്ഥാൻ ഒരാഴ്ചയ്ക്കിടെ രണ്ടാം വട്ടം മിസൈൽ പരീക്ഷണം നടത്തുന്നത്.
120 കിലോ മീറ്റർ ദൂരപരിധിയുള്ള മിസൈലാണ് തിങ്കളാഴ്ച പരീക്ഷിച്ചത്. പാക്കിസ്ഥാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും എൻജിനീയർമാരും വിക്ഷേപണത്തിനു സാക്ഷ്യം വഹിച്ചെന്നാണ് വിവരം.