റിപ്പബ്ലിക്കന്‍ എംപി അന്ന പൗലിന

 

file photo

World

അമെരിക്കൻ കുടിയേറ്റം നിർത്തലാക്കാൻ നിയമം വേണം

ബില്‍ അവതരിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍ എംപി അന്ന പൗലിന

Reena Varghese

വാഷിങ്ടൺ: യുഎസിലേയ്ക്കുള്ള കുടിയേറ്റം നിർത്തി വയ്ക്കാൻ നിയമ നിർമാണം നടപ്പാക്കണം എന്ന ആവശ്യവുമായി റിപ്പബ്ലിക്കൻ എംപി അന്ന പൗലിന. ഫ്ലോറിഡയുടെ എംപിയാണിവർ. കുടിയേറ്റം തൽക്കാലം നിർത്തി വയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. പുതിയ നിയമനിർമാണം നടപ്പിലാക്കി കുടിയേറ്റ സംവിധാനം മെച്ചപ്പെടുത്തണം എന്നാണ് അന്നയുടെ ആവശ്യം.

സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ തന്‍റെ ആവശ്യം മുന്നോട്ടു വച്ചത്.നിലവിലെ കുടിയേറ്റ സംവിധാനം വളരെ മോശമാണെന്നും പലരും ഇത് ദുരുപയോഗം ചെയ്യുന്നു എന്നും അന്ന പൗലിന ലൂണ ആരോപിച്ചു. കോൺഗ്രസ് പുനരാരംഭിക്കുമ്പോൾ ബിൽ അവതരിപ്പിക്കുമെന്ന് ലൂണ അറിയിച്ചു.

ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ എംപി ചിപ് റോയിയും യുഎസിലേയ്ക്കുള്ള എല്ലാ കുടിയേറ്റങ്ങളും താൽക്കാലികമായി നിർത്തലാക്കാനായി പോസ്റ്റ് ആക്റ്റ് ഇതിനു മുമ്പേ തന്നെ അവതരിപ്പിച്ചിരുന്നു. നിലവിലെ കുടിയേറ്റ നിയമങ്ങളുടെ പുന:പരിശോധന തീരുന്നതു വരെ എല്ലാ തരത്തിലുമുള്ള കുടിയേറ്റങ്ങളും മരവിപ്പിക്കാൻ ആയിരുന്നു നിർദേശം. വിനോദ സഞ്ചാര വിസകൾക്ക് മാത്രം പ്രവേശനം ഏർപ്പെടുത്താനും ചിപ് റോയ് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്ന രംഗത്തെത്തിയത്.

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി കല്യാണി, സർവം മായ മികച്ച ചിത്രം; കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു