നൈജീരിയയിലെ മിന്നയിലെ ഒരു പള്ളിയിൽ തട്ടിക്കൊണ്ടു പോകലിനു ശേഷം ഒരു സ്ത്രീ പ്രാർത്ഥിക്കുന്നു.

 

File photo: Reuters

World

ഒരേ സമയം നിരവധി ദേവാലയങ്ങളിൽ ആക്രമണം

നൈജീരിയയിൽ വീണ്ടും 160 ഓളം ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടു പോയി

Reena Varghese

നൈജീരിയയുടെ വടക്കൻ ഭാഗത്തുള്ള ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യങ്ങൾക്കെതിരെ ഡൊണാൾഡ് ട്രംപ് ആക്രമണം നടത്തിയതിന് ശേഷമാണ് ഇത്. തോക്കു ധാരികളായ ഫുലാനി ഭീകരരാണ് നൈജീരിയയുടെ വടക്കൻ ഭാഗത്തുള്ള കജുരു പ്രദേശത്തെ കുർമിൻ വാലി എന്ന സമൂഹത്തിൽ ഞായറാഴ്ച ദേവാലയ ശുശ്രൂഷകൾക്കിടെ ആക്രമണം നടത്തിയത്.വിവിധ പള്ളികളിൽ ഞായറാഴ്ച പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്ത ക്രൈസ്തവർക്കെതിരെ ഭീകരർ നടത്തിയ തട്ടിക്കൊണ്ടു പോകലിൽ 177 പേരോളം ഉൾപ്പെടുന്നതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.

എന്നാൽ ഇതിൽ 11 പേരെ തിരിച്ചു കിട്ടിയതായി തദ്ദേശീയനായ ഉസ്മാൻ ഡാൻലാമി സ്റ്റിംഗോ പറഞ്ഞു.ഒരു കത്തോലിക്കാ പള്ളിയും കെരൂബിം, സെറാഫിം വിഭാഗങ്ങളിൽപ്പെട്ട രണ്ട് പള്ളികളും ലക്ഷ്യമിട്ടതായി കരുതപ്പെടുന്നു.തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.163 പേരെ ഇപ്പോഴും തടങ്കലിൽ വച്ചിരിക്കുന്നതായാണ് ക്രിസ്ത്യൻ അസോസിയേഷൻ ഒഫ് നൈജീരിയയുടെ ചെയർമാൻ ആയ റവറന്‍റ് ജോൺ ഹയാബ് പറഞ്ഞത്.

അത്യന്താധുനിക ആയുധധാരികളായ ഭീകരർ ഡസൻ കണക്കിനു ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയതായാണ് പൊലീസ് സ്ഥിരീകരിച്ചത്. ദുർബലമായ റോഡുകൾ കാരണം വിശ്വസനീയമായ വിവരങ്ങൾ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് പൊലീസ് പറയുന്നത്. സുരക്ഷാ പ്രതിസന്ധി "ക്രിസ്ത്യൻ വംശഹത്യ" അല്ലെന്ന് നൈജീരിയൻ സർക്കാർ ആവർത്തിക്കുമ്പോഴും ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെയും ക്രൈസ്തവർക്കു നേരെയുമുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലും ക്രമാതീതമായി വർധിക്കുകയാണ് നൈജീരിയയിൽ .

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർ ഭീതിയിൽ

വൈദ്യുതി നിരക്ക് കുറയുന്നു

"ട്രംപിന്‍റെ തനിനിറം പുറത്തായി", ആക്രമണത്തിൽ നിശിത വിമർശനവുമായി റഷ്യ

കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് തോൽവി

യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു