"ഗാസ പുനർനിർമാണത്തിനു ഫണ്ടില്ല"

 

file photo

World

"ഗാസ പുനർനിർമാണത്തിനു ഫണ്ടില്ല": റിപ്പോർട്ട് തള്ളി അമെരിക്ക

ഗാസ പുനർനിർമാണത്തിനു വേണ്ടി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച "ബോർഡ് ഒഫ് പീസ്" സാമ്പത്തിക പ്രതിസന്ധിയിൽ

Reena Varghese

ഗാസ പുനരുദ്ധാരണ പദ്ധതിക്കായി പത്തു രാജ്യങ്ങൾ പണം നൽകാമെന്നു വാഗ്ദാനം നൽകിയെങ്കിലും നിലവിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മൊറോക്കോ, അമെരിക്ക എന്നീ രാജ്യങ്ങൾ മാത്രമാണ് നിലവിൽ പണം നൽകിയിട്ടുള്ളത്.

വാഷിങ്ടൺ: ഗാസ പുനർനിർമാണത്തിനു വേണ്ടി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച "ബോർഡ് ഒഫ് പീസ്" സാമ്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ടുകൾ. പുനർനിർമാണത്തിനായി വേണ്ട 17 ബില്യൺ ഡോളറിൽ വളരെക്കുറച്ചു ഭാഗം മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

"ബോർഡ് ഒഫ് പീസ്" സാമ്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ടുകൾ

എന്നാൽ ഗാസ പുനർനിർമാണം സംബന്ധിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് "ബോർഡ് ഒഫ് പീസ്" അറിയിച്ചു.

ഗാസ പുനരുദ്ധാരണ പദ്ധതിക്കായി പത്തു രാജ്യങ്ങൾ പണം നൽകാമെന്നു വാഗ്ദാനം നൽകിയെങ്കിലും നിലവിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മൊറോക്കോ, അമെരിക്ക എന്നീ രാജ്യങ്ങൾ മാത്രമാണ് നിലവിൽ പണം നൽകിയിട്ടുള്ളത്.

ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പ്രദേശങ്ങളിൽ ട്രംപ് വാഗ്ദാനം ചെയ്ത തുക എത്താതിരിക്കുമ്പോൾ മേഖലയുടെ വികസനത്തിനായി വിഭാവനം ചെയ്ത പദ്ധതികൾ എങ്ങും എത്തിയിട്ടില്ല എന്നതാണ് വ്യക്തമാകുന്നത്.

പശ്ചിമേഷ്യയിലെ ഇറാൻ -അമെരിക്ക സംഘർഷം ഫണ്ട് സമാഹരണത്തിനു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിലെ കണക്കനുസരിച്ച് ഒരു ബില്യൺ ഡോളറിൽ താഴെ മാത്രമാണ് "ബോർഡ് ഒഫ് പീസ്" സംഘടനയുടെ കൈവശം ഉള്ളത്.

"അവർ ഭീരുക്കളാണ്, ഞങ്ങൾക്കവരെ ഭയമില്ല"; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി

"വിഎസിന് പകരം വിഎസ് മാത്രം"; അനുസ്മരിച്ച് പിണറായി വിജയൻ

ആലപ്പുഴ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരണം നല്‍കി

വയറ്റിൽ നീർക്കെട്ടും വിശപ്പില്ലായ്മയും; തിരുവനന്തപുരം മൃഗശാലയിലെ പെൺ കടുവ ബബിതയ്ക്ക് ക്യാൻസർ, കീമോ ആരംഭിച്ചു

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, വലിച്ചിഴച്ച് പൊലീസ്; നടപടി പ്രതിഷേധം ശക്തമായതോടെ