ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ഖത്തർ വ്യോമപാത അടച്ചു

 
World

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ഖത്തർ വ്യോമപാത അടച്ചു

യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ ഭീഷണി ഉയർത്തിയിരുന്നു

ദോഹ: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഖത്തർ താൽക്കാലികമായി വ്യോമപാത അടച്ചു. രാജ്യത്തിന്‍റെ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നീ 3 ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ ഭീഷണി ഉയർത്തിതിനു പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം ഈ തീരുമാനം സ്വീകരിച്ചത്. തിങ്കളാഴ്ച അർധരാത്രി വരെയാണ് വ്യോമപാത അടയ്ക്കുന്നതായാണ് വിവരം. അന്താരാഷ്ട്ര തലത്തിൽ ഉത്കണ്ഠ വർധിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ സ്വീകരിക്കുമെന്നത് പരിഗണനയിലാണെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഫ്രാൻസിനും ബ്രിട്ടനും പുറമെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി ക‍്യാനഡ

ആസൂത്രിത നീക്കം, തെളിവുകളുണ്ട്; നിയമപരമായി നേരിടുമെന്ന് വേടൻ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരേ ബലാത്സംഗ കേസ്

പത്തനംതിട്ട സിപിഎമ്മിൽ സൈബർ പോര് രൂക്ഷം; സനൽകുമാറിനെതിരേ വീണ്ടും ഫെയ്സ് ബുക്ക് പോസ്റ്റ്

കന‍്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഢ് മുഖ‍്യമന്ത്രിയിൽ നിന്നും വിവരങ്ങൾ തേടി അമിത് ഷാ