ഏകാധിപത്യ ഭരണത്തിന് അന്ത്യം; സിറിയ പിടിച്ചെടുത്ത് വിമതർ 
World

ഏകാധിപത്യ ഭരണത്തിന് അന്ത്യം; സിറിയ പിടിച്ചെടുത്ത് വിമതർ

അസദിന്‍റെ പതനത്തിന് പിന്നാലെ ആയിരക്കണക്കിന് ആളുകൾ സിറിയൻ തെരുവുകളിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി

ഡമാസ്കസ്: ബാഷർ അൽ അസദിന്‍റെ ഭരണത്തിന് അന്ത്യം കുറിച്ച് സിറിയയെ മോചിപ്പിച്ചെന്ന് വിമതർ. തലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുത്തോടെ പ്രസിഡന്‍റ് അസദ് രാജ്യം വിട്ടെന്നാണ് സൂചന. അസദിന്‍റെ പതനത്തിനു പിന്നാലെ ആയിരക്കണക്കിന് ആളുകൾ സിറിയൻ തെരുവുകളിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി.

തലസ്ഥാനമായ ഡമാസ്‌കസിൽ സ്ഥാപിച്ചിരുന്ന അസദിന്‍റെ പിതാവിന്‍റെ പ്രതിമകൾ ജനങ്ങൾ തകർക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ 50 വർഷമായി സിറയ ബാത്തിസ്റ്റ് ഭരണത്തിന്‍റെ അടിച്ചമർത്തലിലായിരുന്നുവെന്നും, അസാദിന്‍റെ 24 വർഷത്തെ ക്രൂരതകളും സ്വേച്ഛാധിപത്യവും കുടിയൊഴിപ്പിക്കലുമെല്ലാം അതിജീവിച്ച് നീണ്ട പോരാട്ടത്തിനു ശേഷം സിറിയയിൽ ഇരുണ്ട യുഗം അവസാനിപ്പിച്ച് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിമതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ സ്റ്റേ ഇല്ല; സർക്കാരിന് തിരിച്ചടി

കുട്ടികളുണ്ടാകാൻ മന്ത്രവാദം; ക്രൂര മർദനത്തിൽ യുവതിക്ക് ദാരുണാന്ത്യം

ഐബി ഉദ‍്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് ജാമ‍്യം

നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര കേന്ദ്ര ഇടപെടൽ; സുപ്രീം കോടതിയിൽ വിശദവാദം ജൂലൈ 14ന്

മുടി വെട്ടി വരാൻ പറഞ്ഞ സ്കൂൾ പ്രിൻസിപ്പലിനെ വിദ‍്യാർഥികൾ കുത്തിക്കൊന്നു