ശ്രീലങ്കയിലെ ജയിലിൽ കലാപം

 

representative image

World

മയക്കുമരുന്ന് വിൽപനയെച്ചൊല്ലി ശ്രീലങ്കയിലെ ജയിലിൽ കലാപം; മരണസംഖ്യ 25 കവിഞ്ഞു

100ലധികം പേർക്ക് പരുക്കേറ്റു

Sarath Nath MS

കൊളംബോ: ശ്രീലങ്കയിലെ പടിഞ്ഞാറൻ തീരനഗരമായ നെഗോംബോയിലെ ജയിലിൽ തടവുകാർ തമ്മിൽ ഉണ്ടായ കലാപത്തിൽ മരണസംഖ്യ 25 കടന്നു. 100ലധികം പേർക്ക് പരുക്കേറ്റു. ഞായറാഴ്ചയാണ് ജയിലിലെ എതിരാളികളായ രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

ഒരു സംഘം മയക്കുമരുന്ന് കടത്തൽ പ്രവർത്തനങ്ങളെ അനുകൂലിക്കുകയും മറ്റൊരു സംഘം എതിർക്കുകയും ചെയ്തതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. സ്ഥിതിഗതികൾ ശാന്തമാക്കാൻ പൊലീസിന്‍റെ സ്പെഷ്യൽ ടാക്സ് ഫോഴ്സിനെയും കലാപ നിയന്ത്രണ യൂണിറ്റിനെയും നിയോഗിച്ചു. പ്രതിരോധനടപടികളുടെ ഭാഗമായി മൂന്നു തടവുകാരെ പല്ലൻസേന പ്രിസൺ ക്യാമ്പിലേക്ക് മാറ്റി. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ജയിൽ വകുപ്പ് വക്താവ് എ.സി. ഗജനായക പറഞ്ഞു. ജയിലിലെ കലാപത്തിൽ ശ്രീലങ്കൻ ഫെഡറൽ പൊലീസും അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിയമമന്ത്രി ഹർഷാന നായകക്കരെ നിർദ്ദേശിച്ചിട്ടുണ്ട്.

ബെയ്ജിങ് സന്ദർശിക്കാൻ അജിത് ഡോവൽ; ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ചർച്ച ചെയ്യും

ഐപിഎല്ലിലെ നിറസാന്നിധ‍്യം; കരൺ ശർമ വിരമിച്ചു

ഓണം അവധിക്കാലത്ത് ഇടുക്കി അണക്കെട്ട് കാണാൻ പോവാം; ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

ബിജെപി വിട്ട നടൻ ദേവൻ ഇനി വിജയ്ക്കൊപ്പം; ടിവികെയുടെ കേരള അധ‍്യക്ഷനായേക്കും

ന്യൂയോർക്കിൽ പിസ ഡെലിവറിക്കിടെ പഞ്ചാബ് സ്വദേശിയായ 28കാരൻ വെടിയേറ്റ് മരിച്ചു