50 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം കാണാതായി

 

file image

World

50 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം കാണാതായി

പ്രാഥമിക വിവരങ്ങൾ പ്രകാരം, അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉൾപ്പെടെ 50 പേരാണ് വിമാനത്തിലുണ്ടായിരുന്നത്

മോസ്കോ: റഷ്യയിൽ 50 യാത്രക്കാരുമായി പറന്ന യാത്ര വിമാനം കാണാതായതായി റിപ്പോർട്ടുകൾ. കിഴക്കൻ അമുർ മേഖലയിലൂടെ പറക്കുക‍യായിരുന്ന അങ്കാര എയർലൈന്‍റെ AN-24 എന്ന യാത്രാ വിമാനവുമായുള്ള ബന്ധം റഷ്യൻ എയർ ട്രാഫിക് കൺട്രോളിന് നഷ്ടപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിമാനം ചൈനയുടെ അതിർത്തി പ്രദേശമായ അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിന് സമീപത്തുവച്ച് റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായതായി രാജ്യത്തെ പ്രാദേശിക അടിയന്തര മന്ത്രാലയം അറിയിച്ചു.

പ്രാഥമിക വിവരങ്ങൾ പ്രകാരം, അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉൾപ്പെടെ 50 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കണ്ടെത്തുന്നതിനായി എല്ലാ സേനകളെയും വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. വിമാനം ലാൻഡ് ചെയ്യുന്നതിന് കിലോമീറ്റർ മാത്രം അകലെയായിരുന്നു ബന്ധം നഷ്ടമായത്.

കക്കയം ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പുയരുന്നു

പാർട്ടിയെ വെട്ടിലാക്കിയ ഫോൺവിളി; പ്രവർത്തകന് താക്കീത് നല്‍കിയതാണെന്ന് പാലോട് രവി

വിവാദ ഫോൺ സംഭാഷണം: ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് പാലോട് രവി

ചത്തീസ്ഗഡിലും ഝാർഖണ്ഡിലും ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകളെ വധിച്ചു

വനിതാ ചെസ് ലോകകപ്പ് ഫൈനൽ: ദിവ്യ-ഹംപി ആദ്യ മത്സരം സമനിലയിൽ, ചാമ്പ്യനെ കാത്ത് ഇന്ത്യ