ഒബാമയുടെ വസതിയിൽ സുരക്ഷാ ജീവനക്കാർ ഏറ്റുമുട്ടി

 
World

ഒബാമയുടെ വസതിയിൽ സുരക്ഷാ ജീവനക്കാർ ഏറ്റുമുട്ടി

ആയുധധാരികളായ വനിതാ സുരക്ഷാ ജീവനക്കാർ ഏറ്റുമുട്ടിയത് യുഎസിനു തന്നെ നാണക്കേടായി

വാഷിങ്ടൺ: ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടാക്കി അമെരിക്കൻ മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ വാഷിങ്ടണിലെ വസതിക്കു മുന്നിൽ വനിതാ സുരക്ഷാ ജീവനക്കാർ ഏറ്റുമുട്ടി. ആയുധധാരികളായ ഇവർ പരസ്പരം ഏറ്റുമുട്ടിയത് യുഎസിനു തന്നെ നാണക്കേടായി.

ഏറ്റുമുട്ടലിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ, ഏറ്റുമുട്ടിയ രണ്ട് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 21ന് അമെരിക്കൻ സമയം പുലർച്ചെ രണ്ടരയോടെയാണ് കലഹമുണ്ടായത്. ഔദ്യോഗിക പെരുമാറ്റച്ചട്ട ലംഘനത്തിനാണ് ഇരുവർക്കുമെതിരേ നടപടി സ്വീകരിച്ചിട്ടുള്ളത്.

ഏറ്റുമുട്ടലിനെക്കുറിച്ച് ഒബാമയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം കമല ഹാരിസിന്‍റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഏജന്‍റിന്‍റെ സഹപ്രവർത്തകരെ കൈയേറ്റം ചെയ്തതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

''പരാതിക്കാരിക്ക് അർധ വസ്ത്രം''; മാങ്കൂട്ടത്തിലിനെ 'സ്നേഹിച്ച് കൊല്ലാൻ' ശ്രീകണ്ഠൻ

കോട്ടയം സിഎംഎസ് കോളെജിൽ 37 വർഷങ്ങൾക്ക് ശേഷം നീലക്കൊടി പാറിച്ച് കെഎസ്‌യു; 15ൽ 14 സീറ്റും സ്വന്തമാക്കി

ഇന്ത്യക്ക് എണ്ണ ആവശ്യമില്ല, റഷ്യയിൽനിന്നു വാങ്ങുന്നത് മറിച്ചു വിൽക്കാൻ: യുഎസ്

"പോസ്റ്റുകളും കമന്‍റുകളും ഡിലീറ്റ് ചെയ്യരുത്"; ഭീകരമായ സൈബർ ആക്രമണമെന്ന് ഹണി ഭാസ്കരൻ, പരാതി നൽകി