പഴക്കമേറിയ വീടുകളുടെ ഉടമകൾക്ക് 100 മില്യൺ ദിർഹം നഷ്ടപരിഹാരം അനുവദിച്ച് ഷാർജ ഭരണാധികാരി
ഷാർജ: അൽ മദാമിലെ പഴക്കമേറിയ വീടുകളുടെ ഉടമകൾക്ക് യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 100 മില്യൺ ദിർഹം നഷ്ടപരിഹാരം അനുവദിച്ചു. പഴക്കം ചെന്ന വീടുകൾ മാറ്റിസ്ഥാപിച്ച 200 ഉടമകൾക്ക് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരത്തെ ഓരോ കുടുംബത്തിനും 250,000 ദിർഹം എന്ന തോതിൽ നഷ്ടപരിഹാരം അനുവദിച്ചിരുന്നു.
100 മില്യൺ ദിർഹം കൂടി അനുവദിച്ചതോടെ ഓരോ കുടുംബത്തിനും ലഭിക്കുന്ന നഷ്ടപരിഹാര തുക 750,000 ദിർഹമായി ഉയരും.
പുതിയ വീടുകളിലേക്ക് താമസം മാറുന്ന കുടുംബങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതിനും അവർക്ക് സ്ഥിരതയുള്ള ഒരു തുടക്കവും മാന്യമായ ജീവിതവും ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഷാർജ ഭരണാധികാരിയുടെ നടപടി.