ഡൊണൾഡ് ട്രംപ്

 

file image

World

"ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ 7 യുദ്ധങ്ങൾ അവസാനിപ്പിച്ചു''; നോബേൽ സമ്മാനം നൽകണമെന്ന് ആവർത്തിച്ച് ട്രംപ്

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചതിന് പുറത്തു നിന്നും ഇടപെടലുകളുണ്ടായിട്ടില്ലെന്ന് ഇന്ത്യയടക്കം സ്ഥിരീകരിച്ചിട്ടും ട്രംപ് വീണ്ടും തന്‍റെ വാദം ആവർത്തിക്കുകയാണ്

വാഷിങ്ടൺ: ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് അമെരിക്കൻ‌ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. അത് മാത്രമല്ല മറ്റ് 7 യുദ്ധങ്ങളും താൻ അവസാനിപ്പിച്ചെന്നും അതിനാൽ താൻ നോബേൽ സമ്മാനത്തിന് അർഹനാണെന്നും അദ്ദേഹം പറഞ്ഞു.

അമെരിക്കയും ഇന്ത്യ, പാക് രാജ്യങ്ങളും തമ്മിൽ നല്ല വ്യാപാര കരാറാണുള്ളത്. അതുപോലെ യുദ്ധം അവസാനിപ്പിച്ച മറ്റ് രാജ്യങ്ങളുമായും യുഎസിന് മികച്ച വ്യാപാര കരാറുണ്ട്. വ്യാപാരബന്ധം ഉപയോഗിച്ചാണ് ഞാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത്. ഇന്ത്യക്കും പാക്കിസ്ഥാനും പുറമേ തായ്‌ലൻഡ്, കംബോഡിയ, അർമേനിയ, അസർബൈജാൻ, കൊസോവോ, സെർബിയ, ഇസ്രായേൽ, ഇറാൻ, ഈജിപ്ത്, എത്യോപ്യ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെയും സംഘർഷം അവസാനിപ്പിച്ചിട്ടുണ്ട്.

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ തനിക്ക് നൊബേല്‍ നല്‍കണമെന്ന് ചിലര്‍ പറഞ്ഞിരുന്നതായും ട്രംപ് പറഞ്ഞു. അവരോട് താൻ ഒത്തുതീർപ്പാക്കിയ മറ്റ് 7 രാജ്യങ്ങളുടെ കാര്യമാണ് ചോദിക്കാനുള്ളത്. അവ കണക്കാക്കി നോബേൽ സമ്മാനം നൽകിക്കൂടെ എന്നും ട്രംപ് ചോദിക്കുന്നു.

പാക്കിസ്ഥാനുമായുള്ള സംഘർഷം അവസാനിപ്പിച്ചത് ഇരു സൈന്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെ തുടർന്നാണെന്ന് ഇന്ത്യ വ്യക്തമാക്കുകയും ട്രംപിന്‍റെ വാദം തള്ളുകയും ചെയ്തെങ്കിലും വീണ്ടും ഇന്ത്യ-പാക് യുദ്ധം അവസാനിപ്പച്ചത് തന്‍റെ ഇടപെടൻ മൂലമാണെന്ന് ട്രംപ് ആവർത്തിക്കുകയാണ്.

''ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്കു വേണ്ടി''; രാജ‍്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

സെപ്റ്റംബർ 30 നകം തയാറെടുപ്പുകൾ പൂർത്തിയാക്കണം; എസ്‌ഐആർ നടപടികളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

മിഥുൻ മൻഹാസ് ബിസിസിഐ അധ‍്യക്ഷനായേക്കും; നാമനിർദേശ പത്രിക സമർപ്പിച്ചു

കേസ് റദ്ദാക്കണം; 200 കോടി സാമ്പത്തിക തട്ടിപ്പു കേസിൽ ജാക്വിലിൻ ഫെർണാണ്ടസ് സുപ്രീംകോടതിയെ സമീപിച്ചു

ആക്രമണം, കവർച്ച, അടിപിടി; തൃശൂരിൽ വനിതാ ഗുണ്ടകളെ കാപ്പ ചുമത്തി നാടു കടത്തി