യുക്രെയ്നിൽ റഷ്യയുടെ മിസൈൽ മഴ, 17 മരണം

 

file photo

World

യുക്രെയ്നിൽ റഷ്യയുടെ മിസൈൽ മഴ, 17 മരണം

വെടി നിർത്തൽ കരാർ ലംഘിച്ച് റഷ്യ നടത്തിയത് അത്യുഗ്ര കടന്നാക്രമണം

Reena Varghese

ഓർത്തഡോക്സ് ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള വെടിനിർത്തൽ ധാരണകൾ പാടെ ലംഘിച്ചു കൊണ്ട് യുക്രെയ്നിൽ റഷ്യയുടെ അതിശക്തമായ വ്യോമാക്രമണം. 700 ലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ കടന്നാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. തെക്കൻ തുറമുഖ നഗരമായ ഒഡൈസയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ മാത്രം ഒമ്പതു പേർക്ക് ജീവൻ നഷ്ടമായി.

തലസ്ഥാനമായ കീവിൽ ഒരു കുട്ടി ഉൾപ്പടെ നാലുപേരും മധ്യ നഗരമായ ഡിനിപ്രോയിൽ നാലു പേരും റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ മേഖല വീണ്ടും യുദ്ധഭീതിയിലായി. റഷ്യൻ ആക്രമണത്തിനു പിന്നാലെ യുക്രെയ്നും ശക്തമായ തിരിച്ചടി നൽകി. റഷ്യയിലെ തെക്കൻ ക്രാസ്നോഡർ മേഖല ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പടെ രണ്ട് റഷ്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചു.

സമാധാന ചർച്ചകൾക്കും വെടി നിർത്തലിനുമുള്ള നീക്കങ്ങൾക്കിടെ ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം കടുപ്പിച്ചത് അന്താരാഷ്ട്ര സമൂഹത്തെ വലിയ ആശങ്കയിലാഴ്ത്തി. 2022 ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധം നാലാം വർഷത്തിലേയ്ക്ക് കടക്കുമ്പോഴും സിവിലിയൻമാരുടെ മരണം തുടരുന്നത് വൻ പ്രതിഷേധങ്ങൾക്ക് കാരണമാകുകയാണ്. നിലവിൽ ഒഡെസയിലെയും കീവിലെയും ജനവാസ മേഖലകൾ ലക്ഷ്യമാക്കിയാണ് റഷ്യൻ മിസൈലുകൾ പതിച്ചത്. വെടി നിർത്തൽ പ്രഖ്യാപനം നില നിൽക്കുന്നതിനാൽ ആളുകൾക്ക് ജാഗ്രത കുറഞ്ഞ ഈ സമയത്ത് നടത്തിയ ഈ കടന്നാക്രമണം വലിയ ചതിയാണെന്ന് യുക്രെയ്ൻ ഭരണകൂടം ആരോപിച്ചു.

വരും ദിവസങ്ങളിൽ റഷ്യ കൂടുതൽ ശക്തമായ ആക്രമണം അഴിച്ചു വിടുമെന്ന സൂചനകൾ പുറത്തു വരുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകൾ ഇനിയെങ്ങോട്ട് എന്ന ചോദ്യം പ്രസക്തമാകുകയാണ്. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

സ്കൂൾ പൂട്ടിയത് ആഘോഷിക്കാനിറങ്ങി; 13ാം വളവിൽ നിന്ന് ട്രാവലർ പതിച്ചത് 9ാം വളവിലേക്ക്, നൊമ്പരമായി ചിത്രം

ഹോർമൂസ് പൂർണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

"രാഹുലിന്‍റെ സംസാരം കേട്ടാൽ തലവേദനയെടുക്കും, എന്തൊരു ശല്യമാണ്": പരിഹസിച്ച് കങ്കണ

വാൽപ്പാറയിൽ വാഹനാപകടം: ഒൻപത് മലയാളികൾ മരിച്ചു

മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല, വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ പരാജയപ്പെട്ടു