World

സംഘർഷഭരിതം സുഡാൻ: ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോ‌ഗം

ഖാർത്തൂം: സുഡാനിൽ ആഭ്യന്തരകലാപം രൂക്ഷമായി തുടരുന്നു. തലസ്ഥാനമായ ഖാർത്തൂമിനും അപ്പുറത്തേക്കും സംഘർഷം വ്യാപിക്കുന്നതായാണു റിപ്പോർട്ടുകൾ. സംഘർഷത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർക്ക് എല്ലാ സഹായവും നൽകുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം സുഡാനിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം വിളിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതു സംബന്ധിച്ചുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ഏകദേശം 4000-ത്തോളം ഇന്ത്യക്കാർ സുഡാനിൽ ഉണ്ടെന്നാണു കണക്കുകൾ. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരോട് വീടുകളിൽ തന്നെ കഴിയാൻ സുഡാനിലെ ഇന്ത്യൻ എംബസി കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു.

സംഘർഷം അഞ്ചാം ദിവസത്തിലേക്കു കടന്നതോടെ പലരും തലസ്ഥാനനഗരമായ ഖാർത്തൂമിൽ നിന്നും പലായനം ചെയ്യുകയാണെന്നു റിപ്പോർട്ടുകളുണ്ട്. കാൽനടയായും വാഹനങ്ങളിലും പലായനം തുടരുകയാണ്. സുഡാനിൽ സൈന്യവും അർധ സൈനിക വിഭാഗവും തമ്മിലാണ് ആഭ്യന്തര സംഘർഷം രൂക്ഷമായിരിക്കുന്നത്. കലാപത്തിൽ മുന്നൂറിലധികം പേർ മരണപ്പെട്ടതായും മൂവായിരത്തിലധികം പേർക്ക് പരുക്കേറ്റതായുമാണു കണക്കുകൾ.

സിഎഎ നടപ്പിലാക്കി കേന്ദ്രം; 14 പേർക്ക് പൗരത്വം നൽകി

'ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ട്'; 20കാരിയുടെ ഗർഭഛിദ്ര ഹർജി തള്ളി സുപ്രീം കോടതി

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവം; കുട്ടി പീഡനത്തിനിരയായതായി മെഡിക്കൽ റിപ്പോർട്ട്

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മിനി ബസ് മറിഞ്ഞ് അപകടം; ഒരു മരണം, 5 പേർക്ക് പരുക്ക്

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ വേനൽമഴ; 9 ജില്ലകളിൽ യെലോ അലർട്ട്