അയർലണ്ടിൽ നാടുകടത്തൽ
file photo
ഡബ്ലിൻ: അനധികൃതമായും നിയമവിരുദ്ധമായും അയർലണ്ടിൽ അഭയാർഥികളായി കടന്നു വന്ന കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതിൽ കർശന നിലപാടുമായി ജസ്റ്റിസ് വകുപ്പ്. ജസ്റ്റിസ് മന്ത്രിയുടെ നാടു കടത്തൽ ഉത്തരവുകളിൽ കഴിഞ്ഞ വർഷത്തെ മുഴുവൻ നാടു കടത്തപ്പെട്ടവരെക്കാൾ 40 ശതമാന കൂടുതലാണെന്ന് അയർലണ്ടിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി) പുറത്തു വിട്ട കണക്കുകൾ പറയുന്നു.
ഇക്കഴിഞ്ഞ ഒൻപതു മാസത്തിനിടെ മാത്രം 3,370 നാടുകടത്തൽ ഉത്തരവുകളാണ് ജസ്റ്റിസ് വകുപ്പ് പുറത്തു വിട്ടത്. ഇത് 2024ൽ 24,03 ,2023ൽ 857 എന്നിങ്ങനെയായിരുന്നു. നാടു കടത്തൽ ഉത്തരവു ലഭിച്ചിട്ടും അയർലണ്ടിൽ തുടരുന്നവരാണ് ഈ കണക്കിൽ പെടുന്നവരിൽ അധികവും.
നാടു കടത്തപ്പെടുന്നവരിൽ ഇന്ത്യൻ വിദ്യാർഥികളും
അഭയാർഥികളെ കൂടാതെ നിയമപരമായി രാജ്യത്തു പ്രവേശിച്ച ശേഷം നിയമാനുസൃത കാലാവധി കഴിഞ്ഞിട്ടും നിർദ്ദിഷ്ട അപേക്ഷാ പ്രവർത്തനങ്ങൾ ആരംഭിക്കാത്തവരും നിയമപ്രകാരം അനുവദിച്ച മണിക്കൂറുകളിൽ കൂടുതൽ ജോലി ചെയ്യുന്ന വിദ്യാർഥികളും ഇത്തവണ നാടുകടത്തപ്പെടുന്നവരുടെ ഈ ലിസ്റ്റിലുണ്ട്. ഇതിൽ ഇന്ത്യൻ വിദ്യാർഥികളും ഉൾപ്പെടുന്നു. ഇതിൽ അഭയാർഥികളുടെ എണ്ണം കുറവാണ്. പരിധിയിൽ കൂടുതൽ ജോലി ചെയ്തതിനു നാടുകടത്തൽ നേരിടുന്നവരാണ് ഇന്ത്യൻ വിദ്യാർഥികളിൽ അധികവും.