ഇല്ലാതാക്കുമെന്ന് ട്രംപ്, നരകം കാണിക്കുമെന്ന് ഇറാൻ; അവസാനിക്കാതെ സംഘർഷം

 
World

ഇല്ലാതാക്കുമെന്ന് ട്രംപ്, നരകം കാണിക്കുമെന്ന് ഇറാൻ; അവസാനിക്കാതെ സംഘർഷം

മേഖലയിൽ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനു പിന്നാലെയാണ് യുഎസിന്‍റെ ശക്തമായ തിരിച്ചടി.

നീതു ചന്ദ്രൻ

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോയിരുന്ന എണ്ണക്കപ്പ‌ലിനു നേരെ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ ഇറാനിലെ പത്ത് സൈനിക കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തി. ആക്രമണത്തിന്‍റെ സെക്കൻഡുകൾ ദൈർഘ്യമുള്ള വിഡിയോ യുഎസ് പുറത്തു വിട്ടിട്ടുണ്ട്. മേഖലയിൽ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനു പിന്നാലെയാണ് യുഎസിന്‍റെ ശക്തമായ തിരിച്ചടി.

യുക്തിസഹമായി പെരുമാറുന്നതിന് പരിധിയുണ്ടെന്നും ഇറാൻ ഒരിക്കലും പഠിക്കില്ലെന്നും വീണ്ടും സൈനിക നടപടിയിലേക്ക് പോകാൻ യുഎസ് നിർബന്ധിതമായാൽ ഇറാൻ എന്ന രാജ്യത്തെ തന്നെ ഇല്ലാതാക്കുമെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.

അതേ സമയം കുവൈറ്റിലെയും ബഹ്റിനിലെയും യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ വെളിപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ നരകം കാണിക്കുമെന്നും ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്; അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കണമെന്ന് ആവശ്യം

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

മംഗളൂരുവിനെ മൈസൂരുവിലേക്ക് മാറ്റി; പാലക്കാട് റെയ്ൽവേ ഡിവിഷണൽ ഓഫീസിൽ ഡിവൈഎഫ്ഐ പ്രതിഷേധം

നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്